CinemaGeneralNEWS

മോഹന്‍ലാലിനോട് തന്നെ ഉപമിച്ച ആരാധകന് മറുപടിയുമായി ടോവിനോ തോമസ്‌

താരങ്ങളുടെ അഭിനയം കണ്ട് ആരാധന തോന്നാത്ത വ്യക്തികളില്ല. ആരാധന കൂടുമ്പോള്‍ സൂപ്പര്‍ താരങ്ങളോട് സാമ്യപ്പെടുത്തുക സ്വാഭാവികം. അങ്ങനെ ഒരാരാധകന്‍ മോഹന്‍ലാലിനോട് സാമ്യപ്പെടുത്തുകയാണ് ടോവിനോ തോമസിനിനെ.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ എബിസിഡി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ നടനാണ്‌ ടൊവിനോ തോമസ്. ചെറുതും വലുതമായ വേഷങ്ങളില്‍ ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട ടൊവിനോയുടെ തലവര തന്നെ മാറ്റി മറിച്ച ചിത്രങ്ങളാണ് എന്ന് നിന്റെ മൊയ്തീന്, ഗപ്പി എന്നിവ. ഇപ്പോള്‍ പൃഥ്വിരാജ് നായകനായി എത്തിയ എസ്ര എന്നാ ഹൊറര്‍ ചിത്രത്തില്‍ മികച്ച ഒരു വേഷം ടോവിനോ ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ആരാധകര്‍ മോഹന്‍ലാലിനോട് താരത്തെ സാമ്യപ്പെടുത്തുകയാണ്. ആദ്യ സിനിമയില്‍ വില്ലനായി എത്തി, പിന്നെ അങ്ങോട്ട് നായക വേഷങ്ങളില്‍ തിളങ്ങുന്ന ടൊവിനോ തോമസില്‍ ഒരു മോഹന്‍ലാല്‍ ഉണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ ഫേസ്ബുക്ക് കമന്റ്. ഈ പോസ്റ്റിന് ധാരാളം ലൈക്കുകളും ഷെയറുകളും ലഭിയ്ക്കുകയും ചെയ്തു. എന്നാല്‍ ഈ കമന്റ് കണ്ട ടൊവിനോ തോമസ് ഉടന്‍ തന്നെ മറുപടി നല്‍കി. ‘ലാലേട്ടനെ പോലെ എന്ന് ഉപമിയ്ക്കുമ്പോള്‍ രണ്ട് സംസ്ഥാന പുരസ്‌കാരം ഒരുമിച്ച കിട്ടിയ സന്തോഷമുണ്ട്. പക്ഷെ ലാലേട്ടനെ പോലെ ആകാന്‍ എനിക്കെന്നല്ല, ആര്‍ക്കും പറ്റില്ല! he is a legent’ എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

12-1486880325-tovino-thomas-01

12-1486880335-tovino-thomas-02

എസ്രയില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് ടൊവിനോ എത്തുന്നത്. ഗോദ, ഒരു മെക്സിക്കന്‍ അപാരത എന്നിവയാണ് അടുത്തതായി ചിത്രീക്കരണം പൂര്‍ത്തിയായ ടോവിനോ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button