CinemaGeneralNEWS

തന്‍റെ ആമിയെ കമല്‍ ഉറപ്പിച്ചു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവികുട്ടിയുടെ ജീവിതം ആവിഷ്കരിക്കുന്ന ആമിയില്‍ അവസാനം നായികയായി. ആമിയായി മഞ്ജു വാര്യര്‍ എത്തുമെന്ന് കമല്‍ പറയുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകന്‍ പറയുന്നു

57107403

കമല്‍ സംവിധാനത്തില്‍ മഞ്ജുവിന്റെ മൂന്നാമത്തെ ചിത്രമാണ് ആമി. കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിലെ ഒരു പ്രണയകാലത്ത് എന്നീ ചിത്രങ്ങളിലും മഞ്ജു നായികയായിരുന്നു

ആമിയായി ആദ്യം പരിഗണിച്ചിരുന്നത് മലയാളിയും ബോളിവുഡ് നടിയുമായ വിദ്യാ ബാലനായിരുന്നു. എന്നാല്‍ ചിത്രീകരണം ആരംഭിക്കാറായപ്പോള്‍ വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് തബു, പാര്‍വ്വതി മേനോന്‍, പാര്‍വ്വതി ജയറാം എന്നീ നായികമാര്‍ ആമിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സംവിധായകന്‍ കമല്‍ ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button