BollywoodCinemaGeneralNEWS

ബോളിവുഡ് കിംഗ്‌ ഖാനെതിരെ പോലീസ് കേസ്

ഷാരൂഖ് ഖാന്‍ തന്റെ പുതിയ ചിത്രമായ റയീസിന്‍റെ പ്രചാരണാര്‍ത്ഥം നടത്തിയ യാത്ര പ്രശ്നങ്ങളില്‍ കലാശിച്ചിരുന്നു. ജനുവരിയിലായിരുന്നു യാത്ര നടത്തിയത്. ചിത്രത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച ട്രെയിൻ യാത്രയിൽ ഉണ്ടായ പ്രശ്‌നത്തെ തുടർന്ന് ഷാരൂഖ് ഖാനെതിരെ കോട്ട റെയിൽവേ പോലീസ് കേസെടുത്തു.

തന്റെ പുതിയ ചിത്രമായ റായിസിന്റെ പ്രചാരണാർഥം മുംബയിൽ നിന്നും ന്യൂഡൽഹി വരെയായിരുന്നു ഷാരൂഖിന്റെ ട്രെയിൻ യാത്ര. ലഹളയുണ്ടാക്കുക, നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക റെയിൽവേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഷാരൂഖിനെതിരെ ചുമത്തിയിരിക്കുന്നത്.

ഈ യാത്രയിലെ തിക്കിലും തിരക്കിലും പെട്ടു ഒരു മരണം സംഭവിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button