CinemaGeneralNEWS

മലയാള സിനിമയില്‍ ആദ്യമായി ത്രീഡി പരസ്യ ബോര്‍ഡുമായി ഒരു ചിത്രം

ഒരു സിനിമയുടെ വിജയത്തില്‍ പരസ്യത്തിനു വലിയ പങ്കുണ്ട്.  പരസ്യ മേഖല മികച്ച സാങ്കേതിക വിദ്യയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഒരു വ്യത്യസ്ത പരസ്യ രീതിയുമായി മലയാള സിനിമയിലെ യുവ തരംഗങ്ങള്‍ ഒത്തുചേര്‍ന്ന ചിത്രം വരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായി ഉടന്‍ തിയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് എബി. പരസ്യ സംവിധായകന്‍ ശ്രീകാന്ത് മുരളി ഒരുക്കുന്ന ഈ ചിത്രത്തിനായി ത്രീഡി പരസ്യബോര്‍ഡ് തയ്യാറാക്കിയിരിക്കുകയാണ്. എറണാകുളം വൈറ്റിലയിലാണ് എബി സിനിമയുടെ വലിയൊരു പരസ്യ ബോർഡ് ഉയർന്നിരിക്കുന്നത്.

aby-3d-horadings.png.image.784.410

മലയാള സിനിമയിൽ തന്നെ ത്രീഡി ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുപോലൊരു ത്രിഡി പരസ്യം ഇതാദ്യമാണ്. സ്ഥിരം പ്രചരണതന്ത്രങ്ങളിൽ നിന്നുമാറി മാർക്കറ്റിംഗ് മേഖലയില്‍ വ്യത്യസ്ത കൊണ്ട് വരുകയാണ് എബിയുടെ അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. പറക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിന്‍പുറത്തുകാരനായ ഒരു യുവാവിന്റെ ജീവിതമാണ് ഈ ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button