dhanush-parents3180

ധനുഷ് മകനാണെന്ന വൃദ്ധദമ്പതികളുടെ വാദം ബലക്കുന്നു; കേസ് വഴിത്തിരിവില്‍

തമിഴ് സൂപ്പര്‍താരം ധനുഷ് നാടുവിട്ട് പോയ തങ്ങളുടെ മകന്‍ ആണെന്ന വാദത്തില്‍ വൃദ്ധദമ്പതികള്‍ ഉറച്ചു നില്‍ക്കുന്നു. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറെന്നും വൃദ്ധദമ്പതികള്‍ അറിയിച്ചതിന് തുടര്‍ന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ ധനുഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് താരത്തോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടത്.

മധുരൈയിലുള്ള കതിരേശനും മീനാക്ഷിയും ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കഴിഞ്ഞ വര്ഷം കോടതിയിലെത്തിയത്. കേസ് തള്ളണമെന്നും ദമ്പതികളുടെ വാദം അടിസ്ഥാനരഹിതമാണെന്നും ധനുഷ് കോടതിയെ ബോധിപ്പിച്ചിരുന്നു. അതിനായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പി വേണ്ടെന്നും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ സമര്‍പ്പിക്കണമെന്നുമാണ് ഇപ്പോള്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ധനുഷ് മകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കതിരേശനും അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും സ്‌കൂള്‍ സഹപാഠികളും ധനുഷ് കാളികേശവനാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ദമ്പതികള്‍ കോടതിയെ ധരിപ്പിച്ചു. ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു ഇവര്‍ കോടതിയെ സമീപിച്ചത്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെയും വിജയലക്ഷ്മിയുടെയും മകനാണ് ധനുഷ്. രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ. വെങ്കടേഷ് പ്രഭുവെന്നാണ് ധനുഷിന്റെ യഥാര്‍ത്ഥ പേര്. സംവിധായകന്‍ ശെല്‍വരാഘവനാണ് ധനുഷിന്റെ സഹോദരന്‍.

Share This Article

ബോളിവുഡിലെ ഇഷ്ട താരത്തെക്കുറിച്ച് ഈജിപ്ഷ്യൻ യുവതി

Next Story »

ബോളിവുഡ് താരങ്ങളെ രൂക്ഷമായി പരിഹസിച്ച് പാക്‌ നടി; വീഡിയോ വൈറല്‍

Leave a comment

Your email address will not be published. Required fields are marked *

Now Showing

 • 17457577_10154662064129888_1782976689331084272_n

  ഹണി ബീ 2

  7 days ago

  സംവിധാനം:- ജീന്‍ പോള്‍ ലാല്‍ നിര്‍മ്മാണം & ബാനര്‍ :- ലാല്‍ ക്രിയേഷന്‍സ് അഭിനേതാക്കള്‍ :- ആസിഫ് അലി, ഭാവന, ശ്രീനാഥ്‌ ഭാസി, ലാല്‍, ലന സംഗീത സംവിധാനം:- ദീപക് ദേവ് ഭാഷ :- മലയാളം റിലീസ്:- ...

  Read More
 • po

  അലമാര

  2 weeks ago

  സംവിധാനം:- മിഥുന്‍ മാനുവല്‍ തോമസ്‌ രചന :- ജോണ്‍ മാന്ത്രിക്കല്‍   നിര്‍മ്മാണം & ബാനര്‍ :- ഫുള്‍ ഒണ്‍ സ്റ്റുഡിയോസ് അഭിനേതാക്കള്‍ :- സണ്ണി വെയിന്‍, രണ്‍ജി പണിക്കര്‍,അതിഥി രവി, അജു വര്‍ഗീസ്‌, സുധി കോപ്പ,സൈജു ...

  Read More
 • s

  സൈറ ബാനു

  4 weeks ago

  സംവിധാനം : ആന്റണി സോണി സെബാസ്റ്റ്യന്‍   നിര്‍മ്മാണം: മാക്ട്രോ പിക്ചേഴ്സ്, ആര്‍വി ഫിലിംസ്,ഇറോസ് ഇന്‍റര്‍നാഷണല്‍   കഥ /തിരക്കഥ : ആര്‍.ജെ ഷാന്‍   സംഭാഷണം : ബിപിന്‍ ചന്ദ്രന്‍   സംഗീതം/പശ്ചാത്തല സംഗീതം : ...

  Read More
 • download (6)

  എസ്ര

  2 months ago

  സംവിധാനം:- ജെയ് കെ. നിർമ്മാണം:- എ.വി. അനൂപ്, മുകേഷ് ആർ മേത്ത, സി.വി. സാരഥി രചന:- ജെയ് കെ. കഥ:- ശ്രീജിത്ത് അഭിനേതാക്കൾ:- പൃഥ്വിരാജ് സുകുമാരൻ, പ്രിയ ആനന്ദ് സംഗീതം:- രാഹുൽ രാജ് ഛായാഗ്രഹണം:- സുജിത്ത് വാസുദേവ് ...

  Read More
 • ORU-MEXICAN-APARATHA

  ഒരു മെക്സിക്കൻ അപാരത

  2 months ago

  സംവിധാനം:- ടോം ഇമ്മട്ടി നിര്‍മ്മാണം & ബാനര്‍ :- അനൂപ് കണ്ണൻ, അനൂപ് കണ്ണൻ സ്റ്റോറീസ് അഭിനേതാക്കള്‍ :- ടോവിനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ, കീർത്തി സുരേഷ് ഛായാഗ്രഹണം:- പ്രകാശ് വേലായുധന്‍ സംഗീതം:- മണികണ്ഠന്‍ ...

  Read More
 • Coming Soon

  • 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്

   2 months ago

   സംവിധാനം:- മേജര്‍ രവി നിര്‍മ്മാണം & ബാനര്‍ :- ഹനീഫ് മുഹമ്മദ്, റെഡ്റോസ് എന്റര്‍ടെയിന്‍മെന്റ് അഭിനേതാക്കള്‍ :- മോഹന്‍ലാല്‍, ആശാ ശരത്ത്, ശ്രിദ്ധ, അല്ലു സിരീഷ്, റാണ ദഗ്ഗുബതി ഛായാഗ്രഹണം:- സുജിത് വാസുദേവ് ഭാഷ :- മലയാളം ...

   Read More
  • ചങ്ക്സ്

   2 months ago

     സംവിധാനം:- ഒമര്‍ ലുലു തിരക്കഥ:- സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് നിര്‍മ്മാണം & ബാനര്‍ :- വൈശാഖ് രാജ, വൈശാഖാ സിനിമ അഭിനേതാക്കള്‍ :- ബാലു വര്‍ഗ്ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, വൈശാഖ് അവതരണം ...

   Read More
  • പുത്തന്‍പണം

   2 months ago

   സംവിധാനം/രചന ; രഞ്ജിത്ത്   നിര്‍മ്മാണം&ബാനര്‍ ; രഞ്ജിത്ത്, എബ്രഹാം മാത്യൂ,അരുണ്‍ നാരായണന്‍/ ത്രീ കളര്‍ സിനിമ   അഭിനേതാക്കള്‍ ; മമ്മൂട്ടി, രണ്‍ജി പണിക്കര്‍, മാമുക്കോയ, സിദ്ധിക്ക്, സായ്കുമാര്‍, ഇനിയ   ഛായാഗ്രഹണം :- ഓം ...

   Read More
  • തൊണ്ടിമുതലും ദൃക്സാക്ഷിയും

   4 months ago

   സംവിധാനം – ദിലീഷ് പോത്തന്‍ രചന – സജീവ്‌ പാഴൂര്‍ നിര്‍മ്മാണം – സന്ദീപ്‌ സേനന്‍, അനീഷ്‌ എം തോമസ്‌ അഭിനേതാക്കള്‍ – ഫഹദ് ഫാസില്‍, അലന്‍സിയര്‍ സംഗീതം – ബിജിബാല്‍ ചിത്രസംയോജനം – കിരണ്‍ ദാസ് ...

   Read More
  • ‘കമ്മാരസംഭവം’

   4 months ago

   സംവിധാനം :- രതീഷ് അമ്പാട്ട് നിർമ്മാണം & ബാനർ :- ഗോകുലം ഗോപാലൻ, ശ്രീ ഗോകുലം മൂവീസ് കഥ, തിരക്കഥ, സംഭാഷണം :- മുരളീഗോപി അഭിനേതാക്കൾ :- ദിലീപ്, ബോബി സിംഹ, മുരളീ ഗോപി, സിദ്ധാർത്ഥ് തുടങ്ങിയവർ. ...

   Read More