ജോണ്‍ എബ്രഹാം ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു

പത്തൊമ്പതാമത് ജോണ്‍ എബ്രഹാം പുരസ്കാരം പ്രഖ്യാപിച്ചു.  ഒറ്റയാള്‍പാത അവാര്‍ഡിന്ന്തോ അര്‍ഹമായി സന്തോഷ്‌   ബാബുസേനനും സതീശ് ബാബു സേനനും ചേര്‍ന്ന സംവിധാനം ചെയ്ത ചിത്രമാണ് ഒറ്റയാള്‍പാത.

50000രൂപയും സര്‍ട്ടിഫിക്കറ്റും സി.എന്‍ കരുണാകരന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും മികച്ച ചിത്രത്തിന് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. പ്രത്യേക പരാമ‍ര്‍ശം നേടിയ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റും ശില്‍പ്പവുമാണ് സമ്മാനിക്കുക.

ജോണ്‍ എബ്രഹാമിന്റെ ചരമവാര്‍ഷിക ദിനമായ മെയ് 30ന് അവാര്‍ഡുകള്‍ നല്‍കും.