CinemaGeneralNEWS

ഇന്ത്യന്‍ ചലച്ചിത്രത്തിന് അഭിമാനമായി മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയില്‍ മാറ്റൊരു നടനും സ്വന്തമാക്കാന്‍ ഇത് വരെ കഴിയാത്ത റെക്കോര്ഡ് നേട്ടവുമായി മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍. ഇന്ത്യയില്‍ ബോളിവുഡ് എന്ന വിശാല ഭൂമികയില്‍ അല്ലാതെ വളരെ ചുരുങ്ങിയ പ്രാദേശികമായ ഒരു ഭാഷയില്‍ 100 കോടി ഒരു അത്ഭുതമായിരിക്കുന്ന സന്ദര്‍ഭത്തില്‍ സമീപകാലത്തൊന്നും തിരുത്താനാകാത്ത ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് താരം. അഞ്ച് മാസം കൊണ്ട് 5 ബ്ലോക്ക്ബസ്റ്ററുകള്‍ തുടർച്ചയായി നേടിയ ആദ്യ സൂപ്പർ സ്റ്റാറായിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.

അഭിനയമികവില്‍ 4 പ്രാവശ്യം ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ലാലിന് 2016ഉം 2017ന്റെ തുടക്കവും ഹിറ്റുകളുടെ പെരുമഴയായിരുന്നു. ‘ജനതാഗ്യാരേജ്’, ‘ഒപ്പം’, ‘പുലിമുരുകൻ’, ‘മന്യംപുലി’ എന്നിവ 2016-ലും 2017-ൽ ആദ്യം പ്രദര്‍ശനത്തിനെത്തിയ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ ബോക്സോഫീസ് ബ്ലോക്ബസ്റ്ററുകള്‍ ആയികഴിഞ്ഞു. ‘ജനതാഗ്യാരേജ്’, ‘പുലിമുരുകൻ’ എന്നീ ചിത്രങ്ങൾ നൂറ് കോടി ക്ലബിലും ഇടം നേടി.

shortlink

Related Articles

Post Your Comments


Back to top button