CinemaGeneralNEWS

മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാലിനെയും മകന്‍ പ്രണവിനെയും കുറിച്ച് ഉലക നായകന്‍ കമല്‍ ഹാസന്‍

ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ എടുത്താല്‍ അതില്‍ ഒരാള്‍ മോഹന്‍ലാല്‍ ആകുമെന്നും മോഹന്‍ലാലിന് അഭിനയിക്കാനറിയില്ല, ബിഹേവ് ചെയ്യാന്‍ മാത്രമേ അറിയൂവെന്നും തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്‍. മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകള്‍ നിറഞ്ഞ ഗുരുമുഖങ്ങള്‍ എന്ന കൃതിക്കെഴുതിയ അവതാരികയിലാണ് കമല്‍ഹാസന്‍ ലാലിനെക്കുറിച്ചുള്ള അഭിപ്രായം എഴുതുന്നത്.

മോഹന്‍ലാല്‍  തന്റെ ആരാധ്യ പുരുഷനും ഹൃദയതാളത്തില്‍ ലയിച്ചു ചേര്‍ന്ന നടനുമാണെന്ന് കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാളത്തില്‍ ഒരുമിച്ചു അഭിനയകാലം തുടങ്ങിവരാണ് രണ്ടു പേരും. എന്നാല്‍ ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ആദ്യമായി ഒന്നിച്ച ‘ഉന്നൈപ്പോല്‍ ഒരുവനി’ല്‍ ആകെ ഒരു കോമ്പിനേഷന്‍ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കമല്‍ഹാസന്‍ പറയുന്നു.

പല സിനിമകളിലെയും മോഹന്‍ലാലിന്റെ കഥാപാത്രങ്ങള്‍ തന്നിലെ ആസ്വാദകനെ അമ്പരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനം വാനപ്രസ്ഥ’ത്തിലെ കഥകളി നടനാണെന്നും അദ്ദേഹം പറയുന്നു. അഭിനയത്തിലെ റിഥം മനസിലാക്കാന്‍ ആ ഒരൊറ്റ വേഷം മതിയെന്നും കമല്‍ അഭിപ്രായപെടുന്നു.

ലാലിനെപ്പോലെ മകനും അഭിനയ പ്രതിഭകൊണ്ട് തന്നെ ഞെട്ടിച്ചുവെന്ന് കമല്‍ പറയുന്നു. ലാല്‍ അഭിനയിച്ച ‘ദൃശ്യം’ എന്ന പ്രശസ്ത സിനിമയുടെ തമിഴ് പതിപ്പായ ‘പാപനാശ’ത്തില്‍ അഭിനയിക്കുമ്പോഴാണ് ഒരഭിനേതാവെന്ന നിലയില്‍ പ്രണവിലെ പ്രതിഭയുടെ മാന്ത്രികത നേരിട്ടറിഞ്ഞതെന്നും ഒരു സൂപ്പര്‍ താരത്തിന്റെ മകനാണെന്ന ഭാവം പ്രണവിന്റെ മുഖത്തുണ്ടായിരുന്നില്ലെന്നും കമല്‍ഹാസന്‍ പറയുന്നു. അച്ഛനെപ്പോലെ മകനും ഉയരങ്ങള്‍ താണ്ടും എന്ന കാര്യത്തില്‍ തനിക്ക് ഒട്ടും സംശയമില്ലയെന്നു പറഞ്ഞ കമല്‍ പ്രൊഫഷനോടുള്ള പ്രണവിന്റെ സമര്‍പ്പണം അത്ര തീവ്രമാണെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button