GeneralNEWS

‘നഗ്നത സ്വഭാവികമാണ്’ പ്ലേബോയ്‌ മാഗസീന്‍ പഴയ രീതിയില്‍ തിരിച്ചെത്തും!

ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാരെ ആകര്‍ഷിച്ചിട്ടുള്ള മാഗസീനാണ് പ്ലേബോയ്.
ഹോട്ട് വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാറുള്ള പ്ലേബോയ്‌ കഴിഞ്ഞ കുറച്ചു നാളുകളായി കുടുംബ മാഗസീന്‍ എന്ന നിലയിലേക്ക് ചുവടു മാറ്റുകയായിരുന്നു. ഹോട്ടില്‍ നിന്ന് മാഗസീന്‍ പുത്തന്‍ ചുവടുറപ്പിച്ചപ്പോള്‍ വായനക്കാര്‍ക്ക് അത് ദഹിച്ചില്ല. പ്ലേബോയ്‌യുടെ വായനക്കാര്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ മാറ്റം മണ്ടത്തരമായി പോയെന്ന് എഡിറ്റര്‍ ഹ്യൂ ഹെഫ്നര്‍ വ്യക്തമാക്കിയിരുന്നു. മാറ്റം പരിപൂര്‍ണ്ണ തെറ്റായിരുന്നുവെന്നും നഗ്നതയ്ക്ക് ഒരു കുഴപ്പവും ഇല്ലെന്നായിരുന്നു ഹ്യൂ ഹെഫ്നറുടെ വാക്കുകള്‍.

സമൂഹത്തില്‍ ലൈംഗികതയെക്കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ ഉണ്ടാക്കാനാണ് തന്‍റെ പിതാവ് മാഗസീന്‍ ആരഭിച്ചതെന്ന് ഹ്യൂ ഹെഫ്നറുടെ മകന്‍ കൂപ്പറും വ്യക്തമാക്കി. കുടുംബ മാഗസീനില്‍ നിന്ന് പ്ലേബോയ് പഴയ നിലയിലേക്ക് തിരിച്ചെത്തുമ്പോള്‍ നഗ്നത സ്വഭാവികമാണ് എന്നാണ് പ്ലേബോയ്‌യുടെ പുത്തന്‍ തലക്കെട്ട്‌.

shortlink

Related Articles

Post Your Comments


Back to top button