BollywoodCinema

ഭക്ഷണം യാചിച്ച് അടുത്തെത്തിയ ആളോട് ഷാരൂഖ് ഖാന്‍ ചെയ്തത് (വീഡിയോ )

താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു സൂപ്പര്‍ താരമാണ് ബോളിവുഡ് കിംഗ്‌ ഖാന്‍. ആരാധകരുടെ മുന്നില്‍ വലിപ്പച്ചെറുപ്പിമില്ലാതെ ആരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയാണ് ആദ്ദേഹം. കഴിഞ്ഞ ദിവസം ഭക്ഷണം യാചിച്ച് അടുത്തെത്തിയ ആളോടുള്ള ഷാരൂഖിന്‍റെ പരുമാറ്റം അദ്ദേഹത്തിന്‍റെ ഈ സ്വഭാവ പ്രത്യേകതയെ ഒരിക്കല്‍കൂടി തെളിയിച്ചു. മുംബൈയിലായിരുന്നു സംഭവം.

സംവിധായകന്‍ ആനന്ദ് എല്‍ റായിയുമായി ഒരു സിനിമാ ചര്‍ച്ച മുംബൈയിലെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം ഷാരൂഖ് ഖാന്‍ പുറത്തിറങ്ങിയപ്പോളായിരുന്നു സംഭവം. താരത്തെ കാണാനായി പുറത്ത് കാത്തിരുന്ന ഒരു യാചകന്‍ ഖാന്‍റെ അടുത്തെത്തി. താന്‍ ഏറെ നേരമായി കാത്തുനില്‍ക്കുകയായിരുന്നെന്നും ഷാരൂഖിനെ കണ്ടാൽ തനിക്ക് ഭക്ഷണം ലഭിക്കുമെന്ന് കരുതിയാണ് നിന്നതെന്നും പറഞ്ഞു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യാചകന്‍റെ തലയില്‍ കൈവച്ച ശേഷമാണ് ഷാരൂഖ് കാറില്‍ കയറി പോയത്. യാചകന്റെ ഭക്ഷണകാര്യം തന്‍റെ അംഗരക്ഷകരെ വിളിച്ചു ഏര്‍പ്പാടാക്കുകയും ചെയ്തതിനു ശേഷമാണ് അദ്ദേഹം യാത്രയായത്.

shortlink

Related Articles

Post Your Comments


Back to top button