CinemaGeneralNEWS

പ്രൊഡ്യൂസേഴ്സ് സംഘടന തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധി വിശാലിന് അനുകൂലമോ?

നിർമ്മാതാക്കളുടെ സംഘടനയായ തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്‍ വിശാല്‍ മത്സരിക്കുന്നത് ശരിയല്ലയെന്ന തരത്തില്‍ നല്കിയ്യ ഹര്‍ജി കോടതി തള്ളി. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കേ നടൻ വിശാൽ നിർമ്മാതാക്കളുടെ സംഘടനയായ തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലില്‍ മത്സരിക്കുന്നതിനെതിരെ നിർമാതാവ് കേയാർ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശാലിന്റെ നോമിനേഷൻ സ്വീകരിച്ചത് അസാധുവാക്കണമെന്ന ഹർജി നല്കിയിരുന്നു. എന്നാല്‍ ഈ ഹര്‍ജി തള്ളികൊണ്ട് ചെന്നൈയിൽ ഹൈക്കോടതി വിധി പറഞ്ഞു. വിശാലിന് മത്സരിക്കാൻ യാതൊരു തടസവുമില്ലെന്നു ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.

കൗൺസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നോമിനേഷൻ സ്വീകരിച്ചത് നിയമപരമായി സ്വീകാര്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും വിധിയിൽ പറയുന്നു.

പാണ്ഡവർ അണി എന്ന പേരിൽ മുന്നണി രൂപീകരിച്ച് നടികർ സംഘ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച വിശാൽ പുതിയ മന്നർകൾ എന്ന മുന്നണി രൂപീകരിച്ചുകൊണ്ടാണ് പ്രൊഡ്യൂസർ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജ്ഞാനവേൽരാജ, പ്രകാശ് രാജ്, എസ് ആർ പ്രഭു, പാണ്ടിരാജ്, നന്ദ, പാർഥിപൻ, സി വി കുമാർ, മിഷ്കിൻ, രമണ, ഉദയാ,ഗൗതം മേനോൻ, സുന്ദർ സി, എം എസ് മുരുകരാജ് എന്നിവരാണ് പുതിയ മന്നർകൾ മുന്നണിയിലെ മറ്റു പ്രധാന മത്സരാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments


Back to top button