CinemaGeneralNEWS

ഹണീബീ 2 ടീം ചോദ്യം ചെയ്യപ്പെടും

മലയാളത്തിലെ പ്രമുഖ നായികനടി ആക്രമിക്കപെട്ട കേസില്‍ നടി അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നു.

ഹണീബീ 2 എന്ന ചിത്രത്തിലെ അഭിനയത്തിന്‍റെ ഇടയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഹണിബീ 2 ന്റെ ഷൂട്ടിംഗ് ഗോവയില്‍ നടന്നപ്പോള്‍ പ്രൊഡക്ഷന്‍ ടീമിലെ ഡ്രൈവറായി കേസില്‍ പ്രതിയായ പള്‍സര്‍ സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചിത്രത്തിലഭിനയിച്ചവരേയും അണിയറപ്രവര്‍ത്തകരേയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നത്.

ഗോവയിലെ ഷൂട്ടിംഗ് സെറ്റില്‍ ഇയാളുടെ സാന്നിധ്യം സംബന്ധിച്ച് പോലീസിന് പല സംശയങ്ങളുമുണ്ട്. നടിയെ ആക്രമിക്കുന്നതിലേക്ക് നയിച്ച എന്തെങ്കിലും സംഭവങ്ങള്‍ ഗോവയില്‍ നടന്നിരുന്നുവോ എന്നറിയാനും ഷൂട്ടിംഗ് ലൊക്കേഷനില്‍ സുനിയുടെ നീക്കങ്ങള്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരങ്ങള്‍ ഉപകാരപ്പെടുമെന്ന് പോലീസ് കരുതുന്നു.

shortlink

Related Articles

Post Your Comments


Back to top button