BollywoodCinemaGeneralNEWS

ലൈംഗിക ചുവയുള്ള സംസാരം; ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ച് സെന്‍സര്‍ ബോര്‍ഡ്

ശ്രദ്ധേയയായ സ്ത്രീ സംവിധായിക ആലംകൃത സംവിധാനം ചെയ്ത ലിംഗ സമത്വം പ്രമേയമായ ചിത്രമാണ് ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ. ഈ ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ലൈംഗിക ചുവയുള്ള മോശം ഡയലോഗുകള്‍, ഒരു പ്രത്യേക സമുദായത്തെ ആക്ഷേപിക്കുന്നു തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. ഈ തീരുമാനം സ്ത്രീകളുടെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സംവിധായിക ആലംകൃത ശ്രീവാസ്തവ പ്രതികരിച്ചു.

കൊങ്കണ സെന്‍ ശര്‍മ, ആഹാന കുംറ, പ്ലബിത ബൊര്‍ഥാകുര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം തങ്ങളുടെ ഇഷ്ടങ്ങളും, മോഹങ്ങളും ഉള്ളിലൊതുക്കാതെ ആഗ്രഹിക്കുന്നരീതിയില്‍ ജീവിക്കുന്ന നാലു സ്ത്രീകളുടെ കഥയാണ് പറയുന്നത് .

സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ വിമര്‍ശിച്ചു സംവിധായിക പ്രതികരിച്ചു. നായകന് പ്രാധാന്യം നല്‍ക്കുന്ന സിനിമകളാണ് പൊതുവേ ഇവിടെ അംഗീകാരം നേടുന്നത്. പുരുഷ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് സ്ത്രീകളുടെ ജീവിതം ആവിഷ്‌ക്കരിക്കുമ്പോള്‍ എപ്പോഴും പല പ്രതിസന്ധികളും ഉണ്ടാകുന്നു. എന്റെ സിനിമയിലും ഇതാണ് സംഭവിച്ചത്. കാരണം ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. സ്ത്രീകള്‍ക്ക് ആവിഷ്‌ക്കാരസ്വാതന്ത്ര്യമില്ലേയെന്നും സംവിധായിക ആലംകൃത ചോദിക്കുന്നു.

ലിംഗ സമത്വം പറയുന്ന ഈ ചിത്രം മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഒക്സ്ഫം പുരസ്കാരം നേടി

shortlink

Related Articles

Post Your Comments


Back to top button