CinemaGeneralNEWS

സഹോരെ ബാഹുബലി .. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 

രാജമൌലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു.
സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ രാജമൌലിയാണ് ആരാധകര്‍ക്കായി പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. നായക കഥാപാത്രമായ ബാഹുബലി ആനയുടെ മസ്തകത്തില്‍ ചവിട്ടി നില്‍ക്കുന്ന പോസ്റ്ററാണ് രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പിക്ച്ര്‍  സഹോരെ ബാഹുബലി  പ്രഭാസും ഷയര്‍ ചെയ്തിട്ടുണ്ട്.

 

ചിത്രത്തില്‍ അമരേന്ദ്ര ബാഹുബലിയായി പ്രഭാസും ദേവസേനയായി അനുഷ്കയും വേഷമിടുന്നു. ആദ്യ ഭാഗം അവശേഷിപ്പിച്ച, ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിന് എന്നതിന്റെ ഉത്തരവുമായാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തുക. അനുഷ്ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സത്യരാജ്, തമന്ന, രമ്യ ക‍ൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്

shortlink

Related Articles

Post Your Comments


Back to top button