BollywoodCinemaGeneralNEWS

സിനിമാ രംഗത്ത് വന്‍ ഭീഷണിയുമായി തമിഴ് റോക്കേഴ്‌സ്; പുത്തന്‍ ചിത്രങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍

ഓരോ ചിത്രവും റിലീസ് ചെയ്ത അടുത്ത ദിവസത്തിനുള്ളില്‍ തന്നെ വ്യാജനിറക്കുകയെന്ന പതിവ് ശൈലിയുമായി തമിഴ് റോക്കേഴ്‌സ് വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം (ഫെബ്രുവരി 24 ന്) തിയറ്ററിലെത്തിയ രണ്ടു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ വ്യാജപതിപ്പാണ് തമിഴ് റോക്കേഴ്‌സ് ഇപ്പോള്‍ പുറത്തുവിട്ടത്. വിജയ് ആന്റണി നായകനായി എത്തിയ ‘യമന്‍’ , കങ്കണ റണൗത്ത് ചിത്രം ‘രംഗൂണ്‍’ എന്നീ ചിത്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ ആറു മണി കഴിഞ്ഞപ്പോള്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു.

സിനിമയുടെ വ്യാജന്‍ പ്രചരിപ്പിച്ച് സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് ഈ വര്ഷം ഇങ്ങനെ നശിപ്പിക്കുന്ന തമിഴില്‍ നിന്നുളള എട്ടാമത്തെ ബിഗ്ബഡ്ജറ്റ് ചിത്രമാണ് ‘യമന്‍’. വിജയ് ചിത്രം ‘ഭൈരവ’യായിരുന്നു തമിഴ് റോക്കേഴ്‌സ് വ്യാജന്‍ ഇറക്കിയ ആദ്യ തമിഴ് ചിത്രം. അത്തിനു ശേഷം സൂര്യയുടെ സിങ്കം 3, ബോഗന്‍ തുടങ്ങി തമിഴിലെ പ്രമുഖ ചിത്രങ്ങളും ബോളിവുഡിലെ ബിഗ്ബഡ്ജറ്റ് സിനിമകളായ റായീസും കാബിലും ഗാസി അറ്റാക്കും ഹരാംഖോറുമെല്ലാം തമിഴ് റോക്കേഴ്‌സ് പുറത്തുവിട്ടു.

shortlink

Related Articles

Post Your Comments


Back to top button