BollywoodCinemaGeneralHollywoodNEWS

അടുത്ത വോള്‍വറിന്‍ ഷാരൂഖ് ഖാനോ?

ലോഗന്‍ എന്നും വെപ്പണ്‍ X എന്ന പേരിലും അറിയപ്പെടുന്ന എക്സ്മെന്‍ സീരീസിലൂടെ കഴിഞ്ഞ 17 വര്‍ഷമായി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിച്ച ഹ്യൂ ജാക്മാന്‍ തന്റെ വേഷം അവസാനിപ്പിക്കുന്നു. ഇതോടെ എക്സ്മെന്‍സീരീസില്‍ അടുത്ത വോള്‍വറിന്‍ ആരായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. 17 വര്‍ഷം ഒമ്പത് തവണ വോള്‍വറിനായി ഹ്യൂ ജാക്മാന്‍ വേഷമിട്ടു.

എന്നാല്‍ അടുത്ത വോള്‍വോറിനായി ജാക്മാന്‍ തന്നെ ഒരാളെ കണ്ടെത്തിക്കഴിഞ്ഞു. മറ്റാരുമല്ല അത്, സാക്ഷാല്‍ ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് തന്നെ.

തന്റെ അവസാന വോള്‍വെറിന്‍ വേഷത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജാക്മാന്‍ മനസുതുറന്നത്. പതിനേഴുവര്‍ഷം താന്‍ കൂടെക്കൊണ്ടുനടന്ന വേഷം മറ്റൊരാള്‍ ചെയ്യുമ്പോള്‍ എന്താവും തോന്നുക എന്ന് ചോദിച്ചപ്പോഴാണ് ഹ്യൂ ജാക്മാന്‍ ഞെട്ടിക്കുന്ന് ഉത്തരം പറഞ്ഞത്. “മറ്റൊരാള്‍ ആയ വേഷം ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടില്ല. മറ്റാളുകള്‍ ആ വേഷം നല്ല രീതിയില്‍ ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. ഒരുപക്ഷേ ഷാരൂഖ് ഖാന് ആ വേഷം ഭദ്രമാക്കാന്‍ സാധിക്കും” ജാക്മാന്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ അഭിപ്രായം കേട്ട ഷാരൂഖും രസകരമായൊരു മറുപടി ട്വീറ്റ് ചെയ്യുകയുണ്ടായി. കഥാപാത്രത്തിന് നെഞ്ചില്‍ രോമം വേണ്ടതിനാല്‍ ഞാനതിനായി ശ്രമിക്കട്ടെ എന്നാണദ്ദേഹം തമാശയോടെ പറഞ്ഞത്. ജാക്മാന്റെ അവസാന വോള്‍വൊറിന്‍ ചിത്രമായ ലോഗന്‍ ബോക്‌സോഫീസിന്‍ വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button