BollywoodCinemaNEWS

ബാഹുബലി ട്രെയിലര്‍ റിലീസ് ഡേറ്റ്

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റിലീസിനായി ഇന്ത്യന്‍ സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജ മൗലി പ്രഭാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബാഹുബലി ഒന്നാം ഭാഗത്തില്‍ പറയാതെ വച്ചതിനെല്ലാം ഉത്തരവുമായി ബാഹുബലി ഏപ്രിൽ 28ന് എത്തും. എന്നാല്‍ സിനിമയുടെ ട്രെയിലർ മാർച്ച് 15ന് പുറത്തിറങ്ങുമെന്നാണ് പുതിയ വിവരം.

മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തമിഴ്, മലയാളം സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അന്നപൂർണ സ്റ്റുഡിയോസില്‍ ട്രെയിലറിന്‍റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന്‍ രാജമൗലി എന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button