CinemaGeneralIndian CinemaNEWS

തനിക്ക് പുതിയമുഖം സമ്മാനിച്ച ദീപന് പൃഥ്വിരാജിന്റെ സ്മരണാഞ്ജലി

 

അകാലത്തില്‍ അന്തരിച്ച മലയാളത്തിന്റെ യുവസംവിധായകന് ആദരാഞ്ജലിയുമായി നടന്‍ പൃഥ്വിരാജ്. തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘പുതിയ മുഖം’ സമ്മാനിച്ചതിന് കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് പൃഥ്വിരാജ്. എക്കാലവും ഓര്‍മ്മിക്കുമെന്നും പൃഥ്വിരാജ് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പൃഥ്വിരാജിന്റെ കരിയറില്‍ ഏറെ പ്രാധാന്യമുള്ള ചിത്രമായിരുന്നു ‘പുതിയമുഖം’. മിനിസ്‌ക്രീനിലെ അനുഭവപരിചയത്തിന് ശേഷം സിനിമയിലേക്കെത്തിയ ദീപന്‍ സംവിധാനം ചെയ്തതില്‍ മികച്ച വിജയം നേടിയതും ഈ ചിത്രമാണ്‌ .

പുതിയ മുഖത്തിന് ശേഷം 2012ല്‍ സംവിധാനം ചെയ്ത ‘ഹീറോ’യിലും പൃഥ്വിരാജായിരുന്നു നായകന്‍. സിനിമാസംഘട്ടനരംഗങ്ങളിലെ ഡ്യൂപ്പിന്റെ കഥയായിരുന്നു ആ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button