CinemaGeneralNEWS

ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം വ്യക്തമാക്കി ജോമോന്‍ ടി ജോണ്‍

വിക്രം നായകനാകുന്ന ഗൗതം മേനോന്‍ ചിത്രത്തില്‍ നിന്നും ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ പിന്മാറി. ഷൂട്ടിംഗ് പുരോഗിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണം വ്യക്തമായിരുന്നില്ല. എന്നാല്‍ തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ പിന്മാറ്റത്തിനുള്ള കാരണം വ്യക്തമാക്കുകയാണ് ജോമോന്‍.

ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തില്‍ ഇനി ഞാനുണ്ടാവില്ല. അതിനു കാരണം
രോഹിത്ത് ഷെട്ടി, അജയ് ദേവ്ഗണ്‍, പരിണീതി ചോപ്ര, തബു എന്നിവര്‍ക്കൊപ്പം ഗോല്‍മാല്‍ എന്ന ചിത്രം ചെയ്യുന്നതാണെന്നു ജോമോന്‍ ഫേസ് ബുക്കില്‍ കുറിക്കുന്നു.

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു വില നല്‍കേണ്ടി വരുമല്ലോ? രണ്ട് ചിത്രങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ ഡേറ്റ് ഇല്ലാത്തതാണ് കാരണം. ഗോല്‍മാല്‍ ഞാന്‍ നേരത്തേ എറ്റെടുത്ത ചിത്രമാണ്. ഈ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ്. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജോമോന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button