CinemaGeneralKollywoodNEWS

എന്തിരന്‍ 2- രജനികാന്തും അക്ഷയ് കുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ദൃശ്യവിസ്മയം

സമകാലിക തമിഴ് സാഹിത്യലോകത്ത് ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് ബി ജയമോഹന്‍. നാൻ കടവുൾ (2009), അങ്ങാടിത്തെരു (2010), ഒഴിമുറി (2012), നീർപറവൈ (2012), കടൽ (2013), കാഞ്ചി (2013) -മലയാളം, വൺ ബൈ റ്റു (2014) തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ജയമോഹന്‍ ശങ്കര്‍ ചിത്രമായ എന്തിരന്‍ 2വിന്റെ തിരക്കഥാ കൃത്താണ്. എന്തിരന്‍റെ രണ്ടാം ഭാഗം രജനികാന്തും അക്ഷയ് കുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ദൃശ്യവിസ്മയമാകുമെന്ന് പ്രമുഖ എഴുത്തുകാരനും ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ ബി ജയമോഹന്‍.

മലയാളത്തില്‍ ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം കര്‍ണന്‍റെ എഴുത്തുപുരയിലാണ് ജയമോഹനിപ്പോള്‍. മലയാളത്തില്‍ ഒഴിമുറിയൊഴികെ മറ്റുചിത്രങ്ങളൊന്നും തനിക്ക് തൃപ്തി നല്‍കിയിരുന്നില്ലയെന്നും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button