BollywoodGeneralNEWS

സാര്‍ ഒളിഞ്ഞു നോക്കണ്ട ഞാന്‍ എല്ലാം കാണിച്ചു തരാം, വൈറലാകുന്ന ഷോര്‍ട്ട് ഫിലിം കാണാം

സ്ത്രീകളുടെ ശരീര ഭാഗങ്ങള്‍ ഒളികണ്ണിട്ടു നോക്കി ലൈംഗിക സുഖം കണ്ടെത്തുന്ന പുരുഷന്മാര്‍ക്കുള്ള മറുപടിയാണ്‌ ‘ഹെര്‍ ലെറ്റ് ദി ബോയ്സ് യുവേഴ്സ്’ എന്ന ഷോര്‍ട്ട് ഫിലിം. യുവതിയുടെ മാറിടത്തിലേക്ക് മേലുദ്യോഗസ്ഥന്‍റെ ശ്രദ്ധ പോകുന്നതും ഇത് മനസ്സിലാക്കിയ യുവതി വേറിട്ട രീതിയില്‍ പ്രതികരിക്കുന്നതുമാണ് ഷോര്‍ട്ട് ഫിലിമിന്‍റെ ഇതിവൃത്തം. സാര്‍ എന്തിനാണ് ഒളികണ്ണിട്ട് നോക്കുന്നത് സാറിന്‍റെ ഭാര്യക്ക് ഉള്ളത് തന്നെയാണ് എനിക്കും ഉള്ളതെന്ന് പറയുന്ന യുവതി വേണമെങ്കില്‍ വസ്ത്രം ഊരി കാണിക്കാമെന്നും എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറയുന്നു. യുവതിയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് വിയര്‍ക്കുന്ന അയാള്‍ അസ്വസ്ഥനാകുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ ഒളിഞ്ഞു നോട്ടത്താല്‍ ആസ്വദിക്കുന്ന ചില പുരുഷകേസരികളെ ലക്‌ഷ്യം വെച്ചാണ് ഈ ഹ്രസ്വ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button