CinemaGeneralIndian CinemaKollywoodNEWSTrailersVideos

ഇതിഹാസമായി ബാഹുബലി 2 ട്രെയിലര്‍

 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’ ട്രെയിലര്‍ പുറത്തിറങ്ങി.

സിനിമാ പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന്റെ ദൈര്‍ഘ്യം 2.24 മിനിറ്റ്. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് ആകാംഷ നിലനിര്‍ത്തിക്കൊണ്ടാണ് ആദ്യ ഭാഗം അവസാനിച്ചത്. ‘ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍’ എന്ന പേരിലാണ് രണ്ടാം ഭാഗം. 2017 ഏപ്രില്‍ 28നാണ് ചിത്രത്തിന്‍റെ റിലീസ്.

ശിവഡു എന്ന മകന്‍ തന്റെ പിതാവായ അമരേന്ദ്ര ബാഹുബലിയുടെ കൊന്നവരോട് പ്രതികാരം ചെയ്യാനെത്തുന്നതാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുക.പ്രഭാസിന്റേയും റാണ ദഗുബട്ടിയുടേയും സംഘട്ടനമാണ് ട്രെയിലറിന്റെ പ്രധാന ഹൈലൈറ്റ്. അനുഷ്‌ക, നാസര്‍, രമ്യാ കൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്.ചിത്രത്തിന്റെ ഹിന്ദി ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button