CinemaGeneralIndian CinemaNEWS

ഇതുവരെയും കാണാത്ത മേക്ക് ഓവറില്‍ കലാഭവന്‍ ഷാജോണ്‍

 

കോമഡി, സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയ കലാഭവന്‍ ഷാജോണ്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന പരീത് പണ്ടാരി നാളെ തീയേറ്ററുകളില്‍ എത്തും. കരിയറിലെ തന്നെ ഏറ്റവും ശക്തമായ വേഷത്തിലാണ് ഷാജോണ്‍ എത്തുന്നത്. ഗ്രാമത്തിന് വിരുന്നൊരുക്കുന്ന പാചകക്കാരന്റെ വേഷത്തിലാണ് ഷാജോണ്‍ എത്തുന്നത്.

Pareeth-Pandari-movie-04

രൂപത്തിലും ഭാവത്തിലും പുതുമയുമായി നിറപ്പകിട്ടുകളില്ലാത്ത ഒരു സാധാരണക്കാരന്റെ പ്രാരാബ്ധങ്ങള്‍ നിറഞ്ഞ ജീവിതകഥ പരീത് പണ്ടാരിയിലൂടെ കലാഭവന്‍ ആവിഷ്കരിക്കുന്നു. ഗഫൂര്‍ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജിത മഠത്തില്‍, അന്‍സിബ ഹസന്‍, രശ്മി സതീഷ്, കബനി, ടിനി ടോം, ജാഫര്‍ ഇടുക്കി എന്നിവര്‍ അഭിനയിക്കുന്നു.

ചെന്നൈ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ഷൈബിന്‍, വെല്ലിരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ജയിംസ് വസന്തന്‍ ഒരുക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button