CinemaGeneralIndian CinemaNEWSVideos

വിനായകന് അഭിനന്ദനവുമായി ചലച്ചിത്ര ലോകം (വീഡിയോ കാണാം)

2016 ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ വിനായകന് ജയസൂര്യ പൊന്നാട അണിയിച്ചു. ഹണി ബീ ടീം ആണ് സ്വീകരണമൊരുക്കിയത്. ഹണി ബീ 2 വിന്റെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങിനിടെയാണ് വിനായകന് അഭിനന്ദനവുമായി ചലച്ചിത്ര ലോകം എത്തിയത്. സിബി മലയില്‍, വൈശാഖ്, ശ്രീനിവാസന്‍, ലെന, ആസിഫലി, ബാബുരാജ്, സംഗീത സംവിധായകന്‍ ദീപക് ദേവ്, രമ്യാ നമ്പീശന്‍, ഹരിശ്രീ അശോകന്‍,ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

വിനായകന്റെ കഴിവ് അറിയേണ്ടവര്‍ ഇപ്പോളാണ് അറിഞ്ഞതെന്ന് ജയസൂര്യ പറഞ്ഞു. ലാലേട്ടന്‍ കഴിഞ്ഞ ദിവസം വിളിച്ചിട്ട് വിനായകനെ പൊന്നാടയണിക്കണമെന്ന് തന്നോട് പറഞ്ഞപ്പോള്‍ തനിക്ക് വളരെ അധികം സന്തോഷം തോന്നി. വിനായകനില്‍ നിന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ഉണ്ടാവട്ടെയെന്ന് താന്‍ ആശംസിക്കുന്നതായും ജയസൂര്യ പറഞ്ഞു. സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ വിനായകന് ഉപഹാരം നല്‍കി.

shortlink

Related Articles

Post Your Comments


Back to top button