CinemaGeneralIndian CinemaMollywoodNEWS

മമ്മൂട്ടി തയ്യാറെങ്കില്‍ ധര്‍മരാജ മലയാളത്തില്‍ ; ജയമോഹന്‍

 

മമ്മൂട്ടി തയ്യാറാണെങ്കില്‍ സി വി രാമന്‍പിള്ളയുടെ ധര്‍മരാജ മലയാളത്തില്‍ ചെയ്യുകയെന്നത് താന്‍ ഏറെ പ്രതീക്ഷയോടെ മനസില്‍ സൂക്ഷിക്കുന്ന സ്വപ്നമാണെന്നും അതിന്റെ ഏകദേശതിരക്കഥയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും ജയമോഹന്‍.

സമകാലിക തമിഴ് സാഹിത്യലോകത്ത് ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനും നാഞ്ചിനാടിന്റെ ഹൃദയത്തുടിപ്പുകള്‍ അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയും ചെയ്ത എഴുത്തുകാരനാണ് ബി ജയമോഹന്‍. പുതിയ കാലത്തിന്‍റെ വായനാശീലങ്ങളെയും ജീവിത സംഘര്‍ഷങ്ങളെയും ഇതിഹാസകാവ്യത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റി വരയ്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്.

യന്തിരന്‍റെ രണ്ടാം ഭാഗത്തിനായി രജനികാന്തും സംവിധായകന്‍ ഷങ്കറും ഒന്നിച്ചപ്പോള്‍ തിരക്കഥയൊരുക്കുന്നതും ജയമോഹന്‍ തന്നെ. വായനയാണ് തന്നിലെ നടനെ ഏറെ സ്വാധീനിച്ചതെന്നു ജയമോഹന്‍ പറഞ്ഞു. മലയാളത്തില്‍ ചെയ്ത ചിത്രങ്ങളില്‍ ഒഴിമുറിയൊഴികെ മറ്റുചിത്രങ്ങളൊന്നും തൃപ്തി നല്‍കിയിരുന്നില്ലയെന്നും ജയമോഹന്‍ മാനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button