CinemaGeneralNEWS

മൂപ്പനെ തോല്‍പ്പിക്കുന്ന പുതിയ തള്ള്! ‘ഗ്രേറ്റ്‌ ഫാദര്‍’  ടീസറിനെ പരിഹസിച്ച്  സോഷ്യല്‍ മീഡിയ

 

നായക കഥാപാത്രങ്ങളെ പുകഴ്ത്താനായി  സീന്‍ ചിത്രീകരിക്കുകയെന്നത് മാസ് പരിവേഷമുള്ള സിനിമയിലെ പുതു കാഴ്ചയല്ല. പുലിമുരുകനില്‍ മുരുകനെ പുകഴ്ത്തി മൂപ്പന്‍ എത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ വെറുതെയിരുന്നില്ല. മൂപ്പന്റെ അസ്സല്‍ തള്ളുകള്‍ എന്ന ടാഗ് ലൈനോടെ സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ പുലിരിമുരുകനെ പലപ്പോഴും ട്രോളി കൊണ്ടേയിരുന്നു.

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഗ്രേറ്റ്‌ ഫാദറിനെ പരിഹസിച്ചുകൊണ്ടാണ് ട്രോളര്‍മാരുടെ പുതിയ രംഗ പ്രവേശം. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ രണ്ടാം ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് ട്രോളര്‍മാര്‍ പരിഹാസവുമായി രംഗത്തെത്തിയത്. ചിത്രത്തില്‍ ഡേവിഡ് നൈനാന്‍ എന്ന മമ്മൂട്ടി കഥാപാത്രത്തിന്‍റെ മകള്‍ സ്കൂളില്‍ ഇരുന്നു തന്‍റെ പപ്പയുടെ വീരകഥകള്‍ വിവരിക്കുന്നതാണ് രണ്ടാം ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   നായക കഥാപാത്രമായ അച്ഛനെക്കുറിച്ചുള്ള മകളുടെ തള്ളല്‍ സഹിക്കാവുന്നതിനും അപ്പുറമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം

ചിത്രത്തെ സംബന്ധിക്കുന്ന ട്രോളുകളില്‍ ചിലത്.

gtgt2 gt3

shortlink

Related Articles

Post Your Comments


Back to top button