CinemaIndian CinemaMollywood

അങ്കമാലി ഡയറീസിന്റെ വ്യാജൻ ഫെയ്സ്ബുക്കില്‍

മലയാള സിനിമയില്‍ എണ്‍പത്തിയാറു പുതുമുഖങ്ങളുമായെത്തി തിയറ്ററുകളില്‍ മികച്ച വിജയം നേടി മുന്നേറുന്ന അങ്കമാലി ഡയറീസിന്റെ വ്യാജൻ ഫെയ്സ്ബുക്കില്‍. തിയറ്ററുകളിൽ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വ്യാജപകർപ്പാണ് ചില ഫെയ്സ്ബുക്ക് പേജുകളിൽ തത്സമയം പ്രദർശിപ്പിച്ചത്.

വ്യാഴാഴ്ച്ച മുതല്‍ ഫേസ്ബുക്ക്‌ ലൈവായി പല പേജുകളിലും ഗ്രൂപ്പുകളിലും അങ്കമാലി ഡയറീസ് പ്രദർശിപ്പിച്ചു .
പല ഫെയ്സ്ബുക്ക് പേജുകളും ഗ്രൂപ്പുകളിലുമായി സിനിമയുടെ തിയറ്റര്‍ പകര്‍പ്പ് ലൈവ് ആയി പ്രദര്‍ശിപ്പിച്ചത് അണിയറപ്രവർത്തകരുടെ ശ്രദ്ധയില്‍ പെട്ടയുടൻ തന്നെ നിയമനടപടിയുമായി മുന്നോട്ട് പോകുകയും പത്തോളം േപജുകളിൽ നിന്നുള്ള ലിങ്കുകൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ കർശന നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സൈബർ സെല്ലിന് നൽകിയ പരാതിക്ക് പിന്നാലെ സിനിമയുടെ വ്യാജ പകർപ്പ് അപ് ലോഡ് ചെയ്തവർക്കെതിരെയും പ്രദർശിപ്പിച്ച പേജുകൾക്കെതിരെയും നിയമനടപടി തുടങ്ങി.

നിർമ്മാതാവ് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഐടി വിഭാഗവും അപ് ലോഡ് ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.

shortlink

Related Articles

Post Your Comments


Back to top button