CinemaGeneralNEWSTollywood

കെ.എസ് ചിത്രയേയും എസ്.പി ബാലസുബ്രഹ്മണ്യത്തെയും ഇളയരാജ കോടതി കയറ്റുന്നു

പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ അനുവാദം കൂടാതെ വിവിധ വേദികളില്‍ ആലപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്പി ബാലസുബ്രഹ്മണ്യം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സംഭവം വെളിപ്പെടുത്തിയത്. പകര്‍പ്പാവകാശം ലംഘിച്ചതിനാല്‍ തങ്ങള്‍ വലിയ തുക അടയ്‌ക്കേണ്ടിവരുമെന്നു നോട്ടീസിലുണ്ടെന്നു എസ്പിബി പറയുന്നു.

എസ്പിബിയുടെ ചലച്ചിത്ര ജീവിതത്തിന്റെ അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ നിരവധി സംഗീത പരിപാടികള്‍ ഇന്ത്യയിലും വിദേശത്തുമായി നടക്കുന്നുണ്ട്. എസ്ബിയുടെ മകന്‍ ചരണ്‍ ആണ് എസ്പിബി 50 എന്ന പേരില്‍ പരിപാടി രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഈ പരിപാടിയുടെ തിരക്കിനിടയിലാണ് അതിനിടയിലാണ് വക്കീല്‍ നോട്ടീസ് ലഭിക്കുന്നതെന്നും തനിക്കും ചിത്രയ്ക്കും ചരണിനും പരിപാടികളുടെ സംഘാടകള്‍ക്കുമെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും എസ് ബി വ്യക്തമാക്കുന്നു.

പകര്‍പ്പാവകാശത്തിനെക്കുറിച്ച് താന്‍ അധികം ബോധവാനായിരുന്നില്ല. എന്നാല്‍ നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതിനാല്‍ ഇനി വരുന്ന സംഗീത സദസ്സുകളില്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ നിയമ തടസ്സങ്ങളുണ്ടെന്നും എസ്പിബി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button