BollywoodCinemaGeneralIndian CinemaKollywoodNEWS

അച്ഛന്റെ മരണാന്തര ചടങ്ങുകള്‍ക്ക് ഇടയിലും സ്വകാര്യത നല്‍കാത്ത മാധ്യമ പ്രവര്‍ത്തകര്‍; പൊട്ടിത്തെറിച്ച് ഷാഹിന്‍ ഭട്ട്

സെലിബ്രിറ്റി ആയതിനാല്‍ സ്വകാര്യത പോലും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങള്‍ തരങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ആഘോഷമായ ഒരു ചിത്രമായിരുന്നു അച്ഛന്റെ വിയോഗത്തില്‍ തകര്‍ന്നു കരയുന്ന മകളുടെ ചിത്രം. സ്വന്തം പിതാവിന്റെ മരണത്തില്‍ കരഞ്ഞു കലങ്ങിയ കണ്ണുമായി ഇരിക്കുമ്പോഴും സ്വകാര്യതയെ തകര്‍ത്ത് അവരുടെ മുഖത്തേയ്ക്ക് ഫ്ലാഷുകള്‍ മിന്നിച്ച് ഓരോ ചലനവും ആഘോഷമാക്കിയത് സെലിബ്രിറ്റിയാണെന്ന ഒറ്റ കാരണത്താല്‍. വേദനിച്ചിരിക്കുന്ന മനുഷ്യജീവിയെന്ന പരിഗണന പോലും അവര്‍ക്ക് കൊടുക്കാതെ ഐശ്വര്യ റായി എന്ന സെലിബ്രിറ്റിക്ക് ചുറ്റും കൂടിയവര്‍. ഈ മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചു ആലിയ ഭട്ടിന്റെ സഹോദരി ഷാഹിന്‍ ഭട്ട് രംഗത്തെത്തി.

ഐശ്വര്യ റായിയുടെ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ മരണാനന്തര ചടങ്ങുകള്‍ക്കിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ മര്യാദയില്ലായ്മ. ഐശ്വര്യ റായ് എത്തിയതു മുതല്‍ അവരെ പിന്തുടര്‍ന്ന് അവരുടെ സ്വകാര്യതയെ പോലും പൊതുയിടത്തില്‍ പരസ്യമാക്കിയ മാധ്യമ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് ഷാഹിന്‍ ഭട്ട്. ഇതെന്തു മര്യാദയെന്നു ചോദിച്ചുകൊണ്ട് രംഗത്തെത്തിയ ഷാഹിന്‍ താരങ്ങള്‍ക്ക് അച്ഛനും അമ്മയുമില്ലേ. അവര്‍ക്കുമില്ലേ സ്വകാര്യമായ ദുഖങ്ങള്‍. ജീവിതത്തില്‍ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളോട് കാണിക്കേണ്ട മര്യാദ എന്നാണ് നിങ്ങള്‍ പഠിക്കുന്നതെന്നു രോക്ഷത്തോടെ ചോദിച്ചു.

സ്വന്തം കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടയാളുടെ മരണത്തില്‍ തകര്‍ന്നിരിക്കുന്ന ഒരാളോട് കാണിക്കേണ്ട മര്യാദയാണോ ഇത്. ഏറ്റവും വലിയ ദുഖം അവര്‍ അതിജീവിക്കുന്ന സമയം. ആ ചിത്രങ്ങള്‍ ഒരു പാര്‍ട്ടിയില്‍ എന്നതുപോലെ ആഘോഷിക്കപ്പെടേണ്ടതല്ല. ഈ ചിത്രങ്ങള്‍ ഒരു മനസാക്ഷിയുമില്ലാതെ പ്രചരിപ്പിക്കുവാന്‍ എങ്ങനെ നിങ്ങള്‍ക്ക് കഴിയുന്നു. ഇനിയെന്നാണ് കഠിനമായ നോവിന്റെ നിമിഷത്തിലെങ്കിലും അപരന്റെ സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞു നോട്ടമെറിയാന്‍ പാടില്ലെന്ന് മനസ്സിലാക്കുന്നത്?. എന്നാണ് സമൂഹം മനുഷ്യത്വം എന്ന വാക്കിന്റെ അര്‍ത്ഥം തിരിച്ചറിയുന്നതെന്ന് ഷാഹിന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments


Back to top button