GeneralNEWS

പണ്ട് ചൂരലായിരുന്നെങ്കിൽ ഇന്ന് ഇടിമുറി മോഹന്‍ലാലിന്‍റെ ഹൃദയസ്പര്‍ശിയായ എഴുത്ത് വായിക്കാം

കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്‌.  കുട്ടികൾക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളതെന്നും കാരണം എല്ലാം ഏറ്റവുമധികം സഹിക്കുന്നത് അവരാണെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു.

മോഹന്‍ലാലിന്‍റെ ബ്ലോഗിലെ ചില പ്രസക്ത ഭാഗങ്ങള്‍

കഴിഞ്ഞ ഒരു മാസത്തെ വാർത്തകൾ എടുത്ത് നോക്കൂ; പലതരത്തിൽ പീഡിപ്പിക്കപ്പെടുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യു. ആത്മഹത്യ ചെയ്യുന്ന കുട്ടികൾ, ഉപേക്ഷിക്കപ്പെുന്ന കുട്ടികൾ, കൊലചെയ്യപ്പെടുന്ന കുട്ടികൾ. എത്രയെത്ര സംഭവങ്ങളാണ് നാം കണ്ടതും കേട്ടതും. എല്ലാ ഏതോ വിദൂരദേശത്തെ കഥകളല്ല. ഇവയെല്ലാം സംഭവിച്ചത് നമ്മുടെ ചുറ്റുവട്ടത്തിലാണ്. നമ്മുടെ അയൽപക്കങ്ങളിലും കണ്ണും കാതും എത്തുന്ന ദൂരത്തുമാണ്. മൂന്നുവയസ്സും ആറും പത്തും വയസ്സുമായ കുട്ടികൾ വരെ പീഡിപ്പിക്കപ്പെടുന്നു. കുട്ടികൾ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു എന്നത് എന്നെ ഏറ്റവുമധികം ഞെട്ടിച്ച കാര്യമാണ്. ആത്മഹത്യയ്ക്ക് പല കാരണങ്ങളാണ്. കുടുംബത്തിൽ മുതൽ സ്കൂളുകളിലും കൊളേജുകളിലും വരെ നടക്കുന്ന പലകാര്യങ്ങൾ അവരെ ഒരു മുഴം കയറിലേയ്ക്കും അൽപം വിഷത്തിലേക്കും പുഴയുടെ ആഴങ്ങളിലേയ്ക്കും പോകാൻ പ്രേരിപ്പിക്കുന്നു. പൂർണമായും വിടരും മുമ്പേ അങ്ങിനെ മരണത്തെ വരിച്ച് എല്ലാ മുകുളങ്ങൾക്കും എന്റെ കണ്ണുനീർ പ്രണാമം. എന്താണ് നമുക്കും നമ്മുടെ കുട്ടികൾക്കും പറ്റിയത് എന്ന ആലോചനയും എന്നിൽ ഉയരുന്നു.
കൈലാഷ് സത്യാർത്ഥിയ്ക്ക് നൊബേൽ സമ്മാനം കിട്ടിയത് പീഡനങ്ങൾക്ക് ഇരയായ കുട്ടികൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചാണ്. അന്ന് ആ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ കുട്ടികൾക്ക് വേണ്ടി എന്താണ് ഇത്രമാത്രം ചെയ്യാനുള്ളത് എന്ന് ഞാൻ മനസ്സ് കൊണ്ട് കരുതിയിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിൽ ജീവിക്കുമ്പോൾ മനസ്സിലാകുന്നു കുട്ടികൾക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളത്. കാരണം എല്ലാം ഏറ്റവുമധികം സഹിക്കുന്നത് അവരാണ്.
കുടുംബപ്രശ്നങ്ങളും പഠനപ്രശ്നങ്ങവും സാമ്പത്തിക പ്രശ്നങ്ങളും ഇന്ന് തുടങ്ങിയവയല്ല. എല്ലാ കാലത്തും ഇവയെല്ലാം ഉണ്ടായിരുന്നു. പണ്ടും കുട്ടികള്‍ പരീക്ഷയിൽ തോറ്റിരുന്നു അധ്യാപകർ കുട്ടികളെ അടിച്ചിരുന്നു. എന്നാൽ ആരും ആത്മഹത്യ ചെയ്തിരുന്നില്ല. അതിന്റെ കാരണമാണ് ഞാൻ പറയുന്നത്. അന്ന് വിദ്യാർഥികൾ തോറ്റിരുന്നു. എന്നാൽ തോറ്റു എന്ന കാരണത്താൽ അവനെ അല്ലെങ്കിൽ അവളെ വീട്ടിൽവച്ചോ വിദ്യാഭ്യാസ സ്ഥാപനത്തിൽവച്ചോ കൊണ്ടും ശാരീരികമായും പീഡനങ്ങൾക്കിരയാക്കിരുന്നില്ല. പ്രോഗ്രസ് കാർഡ് കൊണ്ടുവരുമ്പോൾ അത് അച്ഛനോ അമ്മയോ കാണുമ്പോൾ അൽപ്പ നേരത്തേക്കുള്ള മുറുമുറുപ്പ്, ഗുണദോഷിക്കൽ അതിൽ കഴിഞ്ഞു എല്ലാം. പണ്ട് ചൂരലായിരുന്നെങ്കിൽ ഇന്ന് ഇടി മുറിയായി. പണ്ട് ഗുണദോഷിക്കലാണെങ്കിൽ ഇന്ന് എഴുതിത്തള്ളലായി. ഈ സമ്മർദ്ദങ്ങൾ സഹിക്കാൻ കഴിയാതെ വരുമ്പോഴാണ് നമ്മുടെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്…….

shortlink

Related Articles

Post Your Comments


Back to top button