BollywoodCinemaGeneralIndian CinemaMollywoodNEWSTollywood

മലരിനോട് പ്രണയം അറിയിച്ച് ബോളിവുഡ് താരം; മറുപടിയുമായി സായി

 

ഓരോകാലത്തും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചില കഥാപാത്രങ്ങള്‍ സിനിമയില്‍ സൃഷ്ടിക്കപ്പെടാറുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞ സുന്ദരിയാണ് സായി പല്ലവി. അല്‍ഫോന്‍സ്‌ പുത്രന്റെ പ്രേമം എന്ന ചിത്രത്തില്‍ സായി അവതരിപ്പിച്ച മലര്‍ എന്ന കഥാപാത്രത്തിനു കേരളവും തമിഴ് നാടും കടന്നു ബോളിവുഡിലും ഏറെ ആരാധകരുണ്ട്. ചിത്രം പുറത്തിറങ്ങി 2 വര്ഷം പിന്നിട്ടിട്ടും മലരേ എന്ന് തുടങ്ങുന്ന ആ ഗാനവും ചിത്രവും ഇന്നും സിനിമാ പ്രേമികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് നടന് മലര്‍ മിസ്സിനോട് പ്രണയം തോന്നുവെന്നു കേട്ട് ഞെട്ടിയിരിക്കുകയാണ് സായി.

ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനയാണ് തന്റെ പ്രണയം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലെ മലരേ… ഗാനം കണ്ടു. ലളിതവും മനോഹരവുമാണ് അതിലെ സായി എന്ന് ആയുഷ് കുറിക്കുന്നു. കൂടാതെ ഈ യാഥാര്‍ത്ഥ ഭംഗിയും സ്വത്വവും യാഥാര്‍ത്ഥ്യം കൈവിടാതെ നിലനിര്‍ത്തണമെന്നും അദ്ദേഹം കുറിച്ചു. പരമാവധി ശ്രമിക്കാമെന്നും നന്ദിയും ഈ ട്വീറ്റിന് മറുപടിയായി സായി നല്‍കി.

sai-pallavi-ayushman-khurana-tweet.jpg.image.784.410

shortlink

Related Articles

Post Your Comments


Back to top button