CinemaGeneralIndian CinemaMollywoodNEWS

കോളേജ് പ്രിൻസിപ്പലിന് നാല് നായികമാര്‍ !

അജയ് വാസുദേവ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നാല് നായികമാര്‍ . രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന അടുത്ത ചിത്രമാണിത്. കസബയിലൂടെ മലയാളത്തിലെത്തിയ വരലക്ഷ്മി ശരത് കുമാർ, ലക്ഷ്മിറായ്, ഹണിറോസ്, മറുനാടൻ മലയാളി താരം മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്.

രാജാധിരാജയിലും ലക്ഷ്മി റായി ആയിരുന്നു മമ്മൂട്ടിയുടെ നായിക. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിൽ ഹണിറോസ് മമ്മൂട്ടിയുടെ നായികയായിരുന്നു. അടുത്തിടെ റിലീസായ കുറ്റം 23 ഉൾപ്പെടെ തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കാസർകോഡ് സ്വദേശിനി മഹിമാ നമ്പ്യാർ ആദ്യമായാണ് മലയാളത്തിൽ നായികാവേഷം അവതരിപ്പിക്കുന്നത്.

ഏപ്രിൽ 9ന് കൊല്ലത്ത് ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മുകേഷ്, ഉണ്ണി മുകുന്ദൻ, മക്ബൂൽ സൽമാൻ, സലിംകുമാർ തുടങ്ങി വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പുലി മുരുകന് ശേഷം ഉദയ്കൃഷ്ണ രചന നിർവഹിക്കുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ത്രില്ലറാണെന്നാണ് സൂചന. മമ്മൂട്ടിക്ക് കോളേജ് പ്രിൻസിപ്പലിന്റെ വേഷമാണ് ചിത്രത്തിൽ.

shortlink

Related Articles

Post Your Comments


Back to top button