CinemaGeneralIndian CinemaMollywoodNEWS

ആരാധകര്‍ക്ക് വിഷു കൈനീട്ടവുമായി മെഗാസ്റ്റാര്‍

മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുത്തന്‍പണം വിഷു റിലീസായി ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

കാസര്‍ഗോഡ് ഭാഷയിലാണ് ചിത്രത്തില്‍ മമ്മൂട്ടി സംസാരിക്കുന്നത്. പുത്തന്‍പണത്തിന്‍റെ ഫസ്റ്റ്ലുക്ക് മുൻപ് പുറത്തു വിട്ടിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൊമ്പന്‍മീശയും കുറ്റിമുടിയും ചേര്‍ന്ന പരുക്കന്‍വേഷത്തിലാണ് മമ്മൂട്ടി എത്തുക.

രഞ്ജിത്തിന്റെ ചിത്രങ്ങൾ എപ്പോഴും വ്യത്യസ്തവും കൗതുകം ജനിപ്പിക്കുന്നതും നിത്യജീവിതവുമായി ബന്ധമുള്ളതുമായിരിക്കും. ഇവിടെ പുത്തൻപണത്തിലും ഇതെല്ലാംപ്രതീക്ഷിക്കാം. വർത്തമാനകാലത്തിലെ ഏറ്റവും അനുയോജ്യമായ ഒരു ടൈറ്റിലിലൂടെയാണ് ഈ ചിത്രം എത്തുന്നത്.

സായ്കുമാർ, സിദ്ധിഖ്, രഞ്ജി പണിക്കർ, മാമുക്കോയ, അബു സലിം, ഹരീഷ് കണാരൻ, നിർമൽ പാലാഴി, സിറാജ് പയ്യോളി, സോഹൻ സീനുലാൽ, പി. ബാലചന്ദ്രൻ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഷഹബാസ് അമന്റേതാണു സംഗീതം. ഓം പ്രകാശാണു ഛായാഗ്രാഹകൻ. എഡിറ്റിംഗ്– മനോജ് കണ്ണോത്ത്

shortlink

Related Articles

Post Your Comments


Back to top button