BollywoodCinemaGeneralNEWS

പെൺമനസ്സിലെ ചിന്തകളുമായി സൊനാറ്റ

 

കരുത്തുറ്റ പ്രമേയങ്ങളിലൂടെയും പുതുമയുള്ള ആവിഷ്കാരത്തിലൂടെയും സ്ത്രീകഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപീകരണത്തിലൂടെയും വെള്ളിത്തിരയിൽ കയ്യൊപ്പ് ചാർത്തിയ പ്രശസ്ത ബംഗാളി സംവിധായിക അപർണ സെൻ വീണ്ടുമെത്തുന്നു. പെൺമനസ്സിലെ ചിന്തകളുമായി അപർണ സെന്നിന്റെ സൊനാറ്റ പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഇംഗ്ലീഷില്‍ ഒരുക്കുന്ന ഈ ചിത്രത്തിൽ സംവിധായികയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മഹേഷ് എൽകുഞ്ച്‍വാറിന്റെ പ്രശസ്തമായ സൊനാറ്റ എന്ന ഇംഗ്ലീഷ് നാടകമാണ് അപർണ സെൻ അതേ പേരിൽ സിനിമയാക്കുന്നത്.

മുംബൈയിലെ അവിവാഹിതരും വ്യത്യസ്ത തൊഴില്‍ ഇടങ്ങളില്‍ നില്‍ക്കുന്നവരുമായ മൂന്ന് സ്ത്രീകളുടെ (അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥ, മാധ്യമപ്രവ‍ർത്തക) ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രത്തില്‍ കുടുംബബന്ധങ്ങളും ഏകാന്തതയും സൗഹൃദവുമെല്ലാം ഇഴചേരുന്നു. അപ‍ർണ സെന്നിനൊപ്പം ഷബാന ആസ്മി, ലില്ലെ ഡൂബി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.

ഒരേ സമയം ക്യാമറയ്‍ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നുവെന്ന് അപർണ സെൻ പറയുന്നു. തന്റെ മുൻ ചിത്രങ്ങൾക്ക് കിട്ടിയ സ്വീകാര്യത, സൊനാറ്റയ്ക്കും സിനിമാപ്രേമികൾ നൽകുമെന്ന പ്രതീക്ഷയിലാണ് സംവിധായിക.

shortlink

Related Articles

Post Your Comments


Back to top button