CinemaGeneralIndian CinemaMollywoodNEWS

ഋത്വിക് റോഷന്‍റെ നായിക ഇനി മെഗാസ്റ്റാറിന്‍റെയും നായിക

മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രത്തില്‍ മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തില്‍ അഭിനയിച്ച ലിജോമോളാണ് നായിക.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, സുധി കോപ്പ, ഹരീഷ് കണാരന്‍, സെല്‍വ മാസ്റ്റര്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുമെന്നാണ് വിവരം. ശ്യാംദത്തിന്റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. പ്ലേഹൗസ് മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു ക്രൈം ത്രില്ലറാണ് ശ്യാംദത്തിന്‍റെ പുതിയ ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടി‌ട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button