CinemaGeneralIndian CinemaNEWS

ഗാനരംഗത്തിന് മാത്രം കാതറീന് ഞെട്ടിക്കുന്ന പ്രതിഫലം

2016ൽ പുറത്തിറങ്ങിയ സരനോയിഡു സൂപ്പർഹിറ്റായ ശേഷം ടോളിവുഡിൽ തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് കാതറീൻ ട്രീസ. മെഗാ സ്‌റ്റാർ ചിരഞ്ജീവിയുടെ ഖൈദി നന്പർ.150യിൽ നിന്ന് പിന്മാറിയെങ്കിലും താരത്തിന് വൻ ഡിമാന്റാണ് ഇൻഡസ്‌ട്രിയിൽ.

ഇതിനു മുന്‍പ് തന്നെ തെന്നിന്ത്യയില്‍ കീര്‍ത്തി സുരേഷ് ഒരു സിനിമയ്ക്ക് ഒരു കോടി രൂപയായിരുന്നു പ്രതിഫലം. എന്നാല്‍ ബോയാപതി ശ്രീനു സംവിധാനം ചെയ്യുന്ന ബെല്ലംകൊണ്ട ശ്രീനിവാസയുടെ ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ചുവടു വയ്‌ക്കാൻ കാതറീനു ലഭിച്ചിരിക്കുന്നത് 65 ലക്ഷമാണെന്നാണ് പുതിയ വിവരം.

മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ചിത്രങ്ങളിൽ പോലും ഇത്രയും വലിയ തുക കാതറീന് പ്രതിഫലമായി ലഭിച്ചിട്ടില്ല. രാകുൽ പ്രീതും പ്രഗ്യ ജെയ്‌സ്‌വാളുമാണ് ചിത്രത്തിലെ നായികമാർ.

shortlink

Related Articles

Post Your Comments


Back to top button