CinemaIndian CinemaMollywood

ദ ഗ്രേറ്റ് ഫാദര്‍ എന്നെ അത്ഭുതപ്പെടുത്തി മോഹന്‍ലാല്‍

ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ചിത്രീകരണ ശൈലിയായിണ് മോഹന്‍ലാലിനെ ആകര്‍ഷിച്ചത്. മോഹന്‍ലാലിന്റെ കൈയടി നേടിയ ചിത്രം തിയറ്ററിലും പ്രേക്ഷകരുടെ കൈയടി നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മമ്മുട്ടിയുടെ ലുക്കും ചിത്രത്തിന്റെ ടീസറുകളും ഇതിനകം ഹിറ്റായിക്കഴിഞ്ഞു. വ്യത്യസ്തമായ ശൈലിയിലാണ് മമ്മുട്ടി ചിത്രത്തെ നാഗതനായ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്നത്.

ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായമാണ് റിലീസിനും മുമ്പേ ലഭിക്കുന്നത്. ദ ഗ്രേറ്റ് ഫാദര്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാലും പറഞ്ഞതോടെ ചിത്രത്തേക്കുറിച്ചുള്ള ആരാധക പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുകയാണ്.

ഡേവിഡ് നൈനാന്‍ എന്ന കഥാപാത്രമായാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. നീട്ടി വളര്‍ത്തിയ താടിയുമായി ഗൗരവക്കാരനായ അധോലോക നായകനായി എത്തുന്ന ചിത്രം കുടുംബ കഥ പറയുന്ന ത്രില്ലര്‍ ചിത്രമാണ്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മുട്ടിയുടെ നായിക. ബേബി അനിഘ മമ്മുട്ടിയുടെ മകളായും അഭിനയിക്കുന്നു.

മമ്മുട്ടിയെ നായകനാക്കി ആദ്യ ചിത്രമൊരുക്കിയ ഹനീഫ് അദേനിയുടെ രണ്ടാം ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. ദ ഗ്രേറ്റ് ഫാദറില്‍ ആകൃഷ്ടനായ മോഹന്‍ലാല്‍ തന്നെയാണ് ഹനീഫ് അദേനിയെ വിളിച്ച് ഡേറ്റ് നല്‍കയതെന്നാണ് സൂചന.

മാര്‍ച്ച് 30ന് വിഷു റിലീസ് ചിത്രങ്ങളുടെ ഗണത്തിലാണ് ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തുന്നത്. തമിഴ് താരം ആര്യ പ്രധാന വില്ലനായി എത്തുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ്.

shortlink

Related Articles

Post Your Comments


Back to top button