BollywoodCinemaIndian Cinema

നിര്‍മ്മാതാവിനെതിരെ പരാതിയുമായി യുവ നടി

പ്രശസ്ത ടിവി ഷോ നിര്‍മ്മാതാവായ സഞ്ജയ് കോഹ്ലിക്കെതിരേ പരാതിയുമായി യുവ നടി. ഷോയിൽ തുടരണമെങ്കിൽ നിർമാതാവിന്‍റെ ഇംഗിതത്തിനു വഴങ്ങാൻ നിർബന്ധിച്ചെന്നു കാട്ടിയാണ് യുവനടി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

നിർമാതാവ് മാനഭംഗപ്പെടുത്തിയെന്ന് പരാതിയില്‍ നടി ആരോപിച്ചു. നടിയുടെ പരാതിയിൽ പാൽഗർ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ടിവി ഷോ നിർമാതാവ് സഞ്ജയ് കോഹ്ലിക്കെതിരേയാണ് ഷോയിൽ അഭിനയിക്കുന്ന നടി പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് കോഹ്ലിയെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button