CinemaGeneralIndian CinemaMollywoodNEWSSongsVideos

അനുരാഗം പുതുമഴപോലെ.. ആസ്വാദ്യകരമാക്കാന്‍ ഉണ്ണിമുകുന്ദന്‍ ആദ്യമായി പിന്നണി പാടുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന അച്ചായന്‍സിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനുരാഗ പുതുമഴ പോലെ എന്ന ഗാനം

ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഗാനം ആലപിച്ചിരിക്കുന്നത് തെലുങ്കിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധേയനായ മലയാളി താരം ഉണ്ണി മുകുന്ദനാണ്. അഭിനയത്തില്‍ മികവ് പുലര്‍ത്തുന്ന ഉണ്ണി മുകുന്ദന്‍ പുതിയ ചിത്രമായ അച്ചായന്‍സിലൂടെ പിന്നണി ഗാനരംഗത്തേക്കും പ്രവേശിച്ചിരിക്കുകയാണ്.

ആടുപുലിയാട്ടത്തിന്റെ സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ‘അനുരാഗ പുതുമഴ പോലെ’ എന്നു തുടങ്ങുന്ന അച്ചായന്‍സ് എന്ന ചിത്രത്തിന്‍റെ ഗാനത്തിന്‍റെയും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേർന്നാണ് രചന. ഉണ്ണിയും ശിവദയുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത് .

അഭിനയ രംഗത്തിലൂടെ ആരാധികമാരെ ഏറെ സൃഷ്ടിച്ച ഉണ്ണിമുകുന്ദന്‍ തനിക്ക് അഭിനയം മാത്രമല്ല ഗായകന്‍ എന്ന പദവിയും ഇണങ്ങുമെന്ന് ഈ ഗാനത്തിലൂടെ തെളിയിക്കുന്നു. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button