CinemaNEWS

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം വരുന്നു; മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യരും

മലയാളത്തിന്‍റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും ഒന്നിക്കുന്ന പുതിയ ചിത്രമാണ്‌ ‘ഒടിയന്‍’. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയിലാണ് ഒടിയന്‍ ആരാധകര്‍ക്കിടെയില്‍ തരംഗമാകാന്‍ ഒരുങ്ങുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ശ്രീകുമാറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഹരികൃഷ്ണനാണ് ചിത്രത്തിന്‍റെ രചന. തന്‍റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button