BollywoodCinemaGeneralIndian CinemaKollywoodNEWS

സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ലേഖ

 

തമിഴ് , ഹിന്ദി , കന്നഡ തുടങ്ങിയ ഭാഷകളിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലേഖ വാഷിങ്ടൺ . നടിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ വളരെ മോശപ്പെട്ട ഒരു അനുഭവം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ് നടി.

പ്രശസ്തനായ ഒരു തമിഴ് സംവിധായകന്‍ ചിത്രത്തിലെ ഒരു റോള്‍ നല്‍കി. എന്നാല്‍ ഒരു റോൾ ഓഫർ ചെയ്തതിനു ശേഷം അദ്ദേഹം കാറിൽ ഒരു റൈഡിനു തന്നെ ക്ഷണിച്ചു. റോള്‍ നല്‍കിയതിനു പ്രതിഫലമായി എനിക്ക് എന്തു തരും എന്നായിരുന്നു സംവിധായകൻ കാറിൽ വച്ച് ചോദിച്ചത്. സംഭവം മനസിലായെങ്കിലും താങ്കളുടെ ചിത്രത്തിൽ നന്നായി അഭിനയിക്കും എന്നായിരുന്നു താന്‍ നല്‍കിയ മറുപടി. എന്നാല്‍ അയാൾ ഏറെ നിർബന്ധിച്ചെങ്കിലും അയാളുടെ ഇംഗിതത്തിന് താന്‍ വ‍ഴങ്ങിയില്ലെന്നു ലേഖ വെളിപ്പെടുത്തി. കൂടാതെ ആ ചിത്രത്തിലെ വേഷവും താന്‍ ഉപേക്ഷിച്ചു. കാരണം ഷൂട്ടിങ്ങിനായി താന്‍ ചെന്നാല്‍ സെറ്റില്‍ അയാള്‍ ഇതിനു പകരം വീട്ടുന്നതുപോലെ പ്രവര്‍ത്തിക്കും അത് തന്റെ ജോലിയെ സാരമായി ബാധിക്കും രണ്ടുകൂട്ടര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതിനെക്കാള്‍ നല്ലത് അ വേഷം വേണ്ടെന്നു വയ്ക്കുന്നതായിരുന്നുവെന്ന് ലേഖ പറയുന്നു.

ലേഖ ഉപേക്ഷിച്ച ആ കഥാപാത്രം ചെയ്യാന്‍ മറ്റൊരു പ്രമുഖ നടിയെത്തി. വിദേശത്തായിരുന്നു ഷൂട്ടിംഗ്. എന്നാല്‍ അമിതമായി വയാഗ്ര ക‍ഴിച്ചതിനാൽ ഹൃദയാഘാതം വന്ന് വിദേശത്ത് വച്ച് തന്നെ സംവിധായകന്‍ മരണപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button