Uncategorized

24 മണിക്കൂര്‍ കൊണ്ട് 2 ലക്ഷം യൂട്യൂബ് വിസിറ്റ് കിട്ടിയ ആദ്യത്തെ മേക്കിംഗ് സോംഗ് വീഡിയോ ഇനി അച്ചായന്‍സിന് സ്വന്തം : ഉണ്ണി മുകുന്ദന്‍ പാടിയ ‘അനുരാഗം പുതുമഴ പോലെ’ സിനിമ ചരിത്രത്തിലേക്ക്

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍, സി.കെ പദ്മകുമാര്‍ നിര്‍മ്മിച്ച്‌ റിലീസിന് തയ്യാറെടുക്കുന്ന അച്ചായന്‍സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്നലെ മേക്കിംഗ് വീഡിയോയായി ഈസ്റ്റ്‌ കോസ്റ്റിലൂടെ യൂട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടത് ചില റെക്കോര്‍ഡുകള്‍ സ്വന്തമാക്കുകയാണ്.

ഇതാദ്യമായി ഒരു നായകന്‍, ഒരു ഗായകന്റെ പൂര്‍ണതയോടെ ഒരു ഗാനം അഭിനയിക്കുന്ന സിനിമയ്ക്ക് വേണ്ടി പാടി വിജയിപ്പിച്ചിരിക്കുകയാണ്. ആസ്വാദകരുടെ മുഴുവന്‍ പ്രശംസയും അഭിനന്ദനവും ഏറ്റുവാങ്ങിക്കൊണ്ട് മുന്നേറുകയാണ്. ഉണ്ണി മുകുന്ദനെന്ന യുവ താരത്തിനാണ് ഈ സൗഭാഗ്യവും അംഗീകാരവും ലഭിച്ചിരിക്കുന്നത്.

റിലീസ് ചെയ്യപ്പെട്ട് ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 2 ലക്ഷം തികയ്ക്കാന്‍ കഴിഞ്ഞുവെന്നത് ഒരു പാട്ടിന്റെ മേക്കിംഗ് വീഡിയോ എന്ന നിലയില്‍ ഇതാദ്യമാണ്. ഓരോ മിനിറ്റിലും ആയിരങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന ആ വീഡിയോ സോംഗിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം അഭിമാനിക്കാവുന്നതാണ്.

ആടുപുലിയാട്ടത്തിനു ശേഷം കണ്ണന്‍ താമരക്കുളം ജയറാം കൂട്ടുകെട്ടിന്റെ ചിത്രം ആണ് അച്ചായന്‍സ് . ജയറാം , ഉണ്ണി മുകുന്ദന്‍ , പ്രകാശ്‌ രാജ്, ആദില്‍ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് അച്ചായന്‍സ്. അമലാ പോൾ, അനു സിത്താര, ശിവദ എന്നിവരാണ് ചിത്രത്തിലെ നായികമാർ. പി.സി ജോർജ് എം.എൽ.എയും ഒരു ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ജനാർദ്ദനൻ, പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയൻപ്പിള്ള രാജു, ചേർത്തല ജയൻ, ഐസക്, ഇടവേള ബാബു, നവാസ് കലാഭവൻ, പൊന്നമ്മ ബാബു, കവിയൂർ പൊന്നമ്മ, തെസ്നി ഖാൻ, ഉഷ, സുജ വരുണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്. കോമഡിയും സസ്പെൻസും നിറഞ്ഞ ഫൺ ത്രില്ലർ മൂഡിലുള്ള ചിത്രമായിരിക്കും അച്ചായൻസ്.

ഛായാഗ്രഹണം: പ്രദീപ് നായർ. ഫോർട്ട് കൊച്ചി, വാഗമൺ, കുട്ടിക്കാനം, കമ്പം, തേനി, ഹൈദരാബാദ്, മൂന്നാർ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ഡി.എൻ.വി.പി ക്രിയേഷൻസിന്റെ ബാനറിൽ സി.കെ പത്മകുമാറാണ് നിർമാണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: ദിലീപ് കുമാർ, പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, ആർട്ട് ഡയറക്ടർ: സഹസ ബാല, എഡിറ്റിംഗ് : രജിത്ത് കെ.ആർ.

shortlink

Related Articles

Post Your Comments


Back to top button