CinemaGeneralIndian CinemaNEWS

യോഗയും ബുദ്ധ ചിത്രവും; അമല പോള്‍ വിവാദത്തില്‍

തെന്നിന്ത്യന്‍ താര സുന്ദരി അമല വിവാഹ മോചനത്തിന് ശേഷം സിനിമയിലും യോഗയിലുമായി വലിയ തിരക്കിലാണ്. ചെന്നൈയിലും കൊച്ചിയിലും യോഗ ഫിറ്റ്നസ് സെന്റെറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന അമല പോള്‍ യോഗ പരിശീലിക്കുന്നതിന്റെ വീഡിയോയും ഫോട്ടോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

യോഗ പരിശീലനം തുടങ്ങുമ്പോള്‍ സംഭവിച്ച ചെറിയ ചില വീഴ്ചകള്‍ അമല തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ യോഗാഭ്യാസത്തില്‍ താന്‍ ഏറെ മുന്നേറിയെന്ന കാര്യവും അമല ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുന്നു.

ഒറ്റക്കാലിലും തലകുത്തിയുമൊക്കെ നില്‍ക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ വൈറലായതോടു കൂടി വിവാദവും ആരംഭിക്കുകയാണ്. യോഗ അഭ്യസിക്കുന്ന അമല ശീര്‍ഷാസനത്തില്‍ കാല്‍ കയറ്റി വച്ചിരിക്കുന്നത് ബുദ്ധ ചിത്രത്തിലാണ്. ഇതാണ് യോഗാ അഭ്യസികളെയും ആരാധകരെയും ചൊടിപ്പിച്ചത്. യോഗ കൊല്ലം എന്നാല്‍ ഇത്തരം അനാദരവ് വേണ്ടയെന്നാണ് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button