CinemaGeneralIndian CinemaNEWS

നയന്‍താരയെക്കുറിച്ച് ഹരീഷ് ഉത്തമന്‍ പറയുന്നു

സിനിമ പൂര്‍ണ്ണ വിജയമാകുന്നതിനു നടിനടന്മാരുടെ പരിപൂര്‍ണ്ണമായ പിന്തുണ ആവശ്യമാണ്. തീരുമാനിച്ച രീതിയില്‍, ദിവസത്തിനുള്ളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍ എല്ലാം ഇത് അത്യാവശ്യമാണ്. എന്നാല്‍ ചില ഷൂട്ടിംഗ് സെറ്റില്‍ നായികാനായകന്മാര്‍ സംവിധായകനും അണിയറ പ്രവര്‍ത്തകരുമായുമുണ്ടാകുന്ന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ തമിഴ്‌ സിനിമാ മേഖലയില്‍ സെറ്റില്‍ നിന്നും നയന്‍താരയേക്കുറിച്ചു മോശമായ ഒരു വാര്‍ത്തയും വന്നിട്ടില്ല. നയന്‍താര ജോലിയോടു കാണിക്കുന്ന ആത്മാര്‍ത്ഥത മറ്റു നടിമാര്‍ കണ്ടു പഠിക്കണം എന്നു പല സംവിധായകരും പ്രശംസിച്ചിട്ടുണ്ട്. ആ കൂട്ടത്തില്‍ ഒരാള്‍ കൂടി നയന്‍സിനെ പ്രശംസിച്ചു കൊണ്ട് എത്തുകയാണ്. ഡോറ എന്ന പുതിയ ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണു ഹരീഷ് ഉത്തമന്‍ വാചലനാകുന്നത്. ഡോറയില്‍ ഇന്‍വസ്റ്റിഗേറ്റിവ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ഹരീഷ് എത്തുന്നത്.

ഹരീഷിന്റെ വാക്കുകള്‍ …
”വളരെ മികച്ച അഭിനേത്രിയാണു നയന്‍താര. കൂടെ അഭിനയിക്കുന്നവരെ കംഫര്‍ട്ട് ലെവലില്‍ നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കും. ജോലിയില്‍ നൂറു ശതമാനം ആത്മാര്‍ത്ഥ കാണിക്കുന്ന നടിയാണ് നയന്‍സ്. തന്റെ ഭാഗം പൂര്‍ത്തിയായി കഴിഞ്ഞാല്‍ പല നടിമാരും കാരവനില്‍ പോയിരിക്കും. എന്നാല്‍ നയന്‍താര എത്ര മണിക്കൂര്‍ വേണമെങ്കിലും സെറ്റില്‍ തന്നെ നിന്ന് എല്ലാം നിരീക്ഷിക്കും. നയന്‍താരയുടെ കൃത്യ നിഷ്ടയും കണ്ടു പഠിക്കേണ്ട കാര്യം തന്നെയാണ്.പറഞ്ഞ സമയത്തിനു മുമ്പേ മേക്കപ്പ് പൂര്‍ത്തിയാക്കി അവര്‍ സെറ്റില്‍ എത്തിരിക്കും. ഇത്രയും ആത്മസമര്‍പ്പണം ഉള്ള നടിയേ മറ്റെങ്ങും കണ്ടിട്ടില്ല”.

മുമ്പ് തനിഒരുവന്‍ എന്ന മോഹന്‍രാജ് ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ അധികം ഇല്ലായിരുന്നതിനാല്‍ താരത്തെ അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നില്ലയെന്നും ഹരീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button