BollywoodCinemaGeneralNEWS

ഭീമനായി മോഹന്‍ലാല്‍; ഭീഷ്മരായി ബിഗ്‌ ബി

ഏറെ ചര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. എം ടി വാസുദേവന്‍ നായര്‍ തന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥയെഴുതുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ വേഷമിടുന്നു. ഭീഷ്മ പിതാമഹനായി ബോളിവുഡിലെ ബിഗ്‌ ബി എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ഭീഷ്മരെ അവതരിപ്പിക്കാന്‍ അമിതാഭ് ബച്ചന്‍ എത്തുമെന്ന ക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സിനിമയില്‍ പാഞ്ചാലിയുടെ വേഷം ചെയ്യാന്‍ ഐശ്വര്യാ റായി എത്തുമെന്ന വാര്‍ത്ത ശ്രീകുമാര്‍ തള്ളി. അഭിനേതാക്കളുടെ കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്ന് ശ്രീകുമാര്‍ പറയുന്നു.

ബിഗ് ബജറ്റ് ചിത്രമായിട്ട് ഒരുക്കുന്ന രണ്ടാമൂഴം രണ്ടു ഭാഗമായിട്ടായിരിക്കും റിലീസ് ചെയ്യുക. പുലിമുരുകനിലൂടെ മലയാളികള്‍ക്ക് ആവേശമായ പീറ്റര്‍ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുക. മോഹന്‍ലാല്‍ നായകനായ കാണ്ഡഹാര്‍ എന്ന മലയാള സിനിമയില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button