CinemaGeneralIndian CinemaNEWS

ഈ തല്ലുകൊള്ളിത്തരം ശരിയല്ല; സാന്ദ്ര തോമസ്

അവധിക്കാല റിലീസിനായി പ്രദര്‍ശന വിജയം നേടുന്ന ചിത്രങ്ങളെ പോലും ഹോൾഡ്ഓവർ ആക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി 86 പുതുമുഖങ്ങളുമായി എത്തിയ അങ്കമാലി ഡയറീസ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. എന്നാല്‍ തൃശൂർ ഗിരിജ തിയറ്ററില്‍ അങ്കമാലി ഡയറീസ് ഹോൾഡ്ഓവർ ആക്കാന്‍ നീക്കം നടക്കുന്നു. സിനിമ കാണാൻ കഴിയാതെ ആളുകൾ മണിക്കൂറുകളോളമാണ് തിയേറ്ററിനു പുറത്തുനിന്നത്. സിനിമ കാണാൻ ആളില്ല എന്ന കാരണം ആണ് തിയേറ്ററുകാര്‍ ഉയര്‍ത്തുന്നത്. സംഭവത്തിൽ പ്രതികരണവുമായി സാന്ദ്ര തോമസ് രംഗത്തെത്തി. അങ്കമാലീ ഡയറീസിനെ തിയറ്ററുകളിൽ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് സാന്ദ്ര പറയുന്നു.

സാന്ദ്രയുടെ കുറിപ്പ്..

മലയാള സിനിമയിൽ പുതിയ ശൈലീ മാറ്റത്തിനൊപ്പം നിന്ന്, 86 പുതുമുഖങ്ങളെക്കൊണ്ട് തിയറ്ററുകൾ പിടിച്ചടക്കിയ അങ്കമാലീ ഡയറീസിനെ തിയറ്ററുകളിൽ നിന്ന് പടിയടച്ച് പുറത്താക്കുന്നത് സിനിമയെ കൊലപ്പെടുത്തുന്നതിന് തുല്യമാണ്. ഇങ്ങനെ ചെയ്യുന്നവർ ഓർക്കേണ്ട ഒന്നുണ്ട്. ആവർത്തന വിരസതയും അതിമാനുഷ കഥകളും കണ്ട് മടുത്ത പ്രേക്ഷകർ തിരിഞ്ഞു നോക്കാത്തത് കൊണ്ട് തിയറ്ററുകൾ പൂട്ടേണ്ടി വന്ന ഒരു സമീപകാലം താണ്ടി വന്നതാണ് മലയാള സിനിമ.

പുതിയ ആശയങ്ങളുമായി എത്തിയവർക്ക് ധൈര്യവും പണവും നൽകാൻ നിർമാതാക്കളും ഉണ്ടായതു കൊണ്ടാണ് സിനിമ വസന്തകാലത്തിലേക്ക് തിരിച്ചെത്തിയത് . അവരുടെ നെഞ്ചിൽ കത്തി കയറ്റി കൊടും ലാഭം മാത്രം നോക്കി പടം കളിക്കുക എന്ന മര്യാദയില്ലായ്മയാണ് ചില തിയറ്ററുടമകൾ ചെയ്യുന്നത്. കുടുംബ പ്രേക്ഷകരടക്കം ഏറ്റെടുത്ത് നിറഞ്ഞ സദസിൽ ഓടുന്ന അങ്കമാലി ഡയറീസ് ഹോൾഡ് ഓവർ ചെയ്യാനുള്ള ശ്രമം തല്ലുകൊള്ളിത്തരം തന്നെയാണ് . പുതിയ സിനിമകളുടെ ആദ്യ ദിന കളക്ഷൻ മാത്രം ലക്ഷ്യം വച്ചുള്ള ഈ ചൂതാട്ടം നല്ല സിനിമയുടെ നിർമാതാവിനെ ചതിച്ച് തോൽപ്പിക്കലാണ് . നല്ല രീതിയിൽ ഓടുന്ന സിനിമ ഹോൾഡ് ഓവർ ചെയ്തല്ല പുതിയ സിനിമയ്ക്ക് കളമുണ്ടാക്കേണ്ടത്.

ഒന്നുകൂടി : തിയറ്ററുടമകൾ ഒന്നു മനസിലാക്കണം, തിയറ്ററിന് മുന്നിൽ പ്രേക്ഷകർ കാത്തു നിൽക്കുന്നത് നിങ്ങൾക്കിഷ്ടമുള്ള സിനിമ കാണാനല്ല . അവർക്കിഷ്ടമുള്ള സിനിമ കാണാനാണ്

shortlink

Related Articles

Post Your Comments


Back to top button