CinemaGeneralIndian CinemaKollywoodNEWS

ജ്യോതികയോട് മത്സരിക്കാന്‍ തയ്യാറായി നിവിന്‍ പോളി

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ ഭാര്യയും അഭിനേത്രിയുമായ ജ്യോതിക വിവാഹത്തിന്‍റെ നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. മലയാളത്തിന്റെ യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിനും ജ്യോതികയും തിയേറ്ററില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്.   നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ് നിവിന്‍.

നിവിന്‍ പോളി ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം റിച്ചിയും ജ്യോതികയുടെ മഗലിയര്‍ മട്ടുവും ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തുന്നത്. 36 വയതിനിലെ എന്ന ചിത്രത്തിന് ശേഷം ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മഗളിയാര്‍ മട്ടും. നാല് സ്ത്രീ കഥാപാത്രങ്ങള്‍ നടത്തുന്ന യാത്രയിലൂടെ മുന്നേറുന്ന ചിത്രത്തില്‍ ഒരു ഡോക്യുമെന്‍ററി സംവിധായികയുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. ഉര്‍വ്വശി, ഭാനുപ്രിയ, ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂര്യയാണ് നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമാണ് റിച്ചി. കന്നടയില്‍ സൂപ്പര്‍ഹിറ്റായ ഉള്ളിടവരു കണ്ടാന്തെയുടെ തമിഴ് പതിപ്പാണ് ചിത്രം. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തീരദേശ ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ റിച്ചിയെന്ന ലോക്കല്‍ റൌഡി കഥാപാത്രമായി നിവിനെത്തുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് നായിക. പ്രകാശ് രാജും പ്രധാനവേഷത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button