CinemaGeneralIndian CinemaNEWS

പരിക്കേറ്റതിനെ തുടര്‍ന്ന് മമ്മൂട്ടി ചിത്രത്തില്‍ നിന്നും വിഷ്ണു പിന്മാറി; പകരം നറുക്ക് ഈ ഹാസ്യ താരത്തിന്

 

കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ വിഷ്ണുവിന് പകരം ഇനി ധര്‍മ്മജന്‍. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്‍റെ ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയാണ് വിഷ്ണുവിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ആയ താരത്തിനോട് ഡോക്ടര്‍മാര്‍ മൂന്ന് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചു.

മുഴുനീള വേഷമായിരുന്നു വിഷ്ണു അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ പരുക്കേറ്റ കാരണം വിശ്രമത്തില്‍ ആയതിനാല്‍ വിഷ്ണു പിന്മാറിയതോടെ ധര്‍മ്മജന്‍ ഈ വേഷം അവതരിപ്പിക്കുമെന്നാണ് പുതിയ സൂചന.

ക്യാമറമാന്‍ ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു സ്ട്രീറ്റ് ലൈറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.
പ്ലേഹൗസിന്‍റെ ബാനറില്‍ മമ്മൂട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button