CinemaGeneralIndian CinemaMollywoodNEWS

ലേഡി മോഹന്‍ലാല്‍ ഇനി പൃഥ്വിരാജ് ചിത്രത്തില്‍

മലയാളത്തിലെ ശ്രദ്ധേയമായ രണ്ടു താരങ്ങളായ പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ മഞ്ജു വാര്യരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗബ്രിയേലും മാലാഖമാരും എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ജി . മാർത്താണ്ഡൻ സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ പാവാട എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ നേരത്തെ അതിഥി താരമായി അഭിനയിച്ചിരുന്നു. അതില്‍ അനൂപ്‌ മേനോന്‍ അവതരിപ്പിച്ച ബാബു ജോസ് എന്ന കഥാപാത്രത്തിന്റെ കാമുകിയുടെ വേഷത്തില്‍ ആയിരുന്നു മഞ്ജു എത്തിയത്. ചിത്രത്തിന്‍റെ അവസാനം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂവെങ്കിലും ഈ കഥാപാത്രത്തിന് സിനിമയില്‍ പ്രത്യേകമായ ഒരു സ്ഥാനമുണ്ടായിരുന്നു.

ഫഹദ് നായകനാകുന്ന കാര്‍ബണ്‍ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ വേണു. കാര്‍ബണില്‍ മംമ്താ മോഹന്‍ദാസ് ആണ് നായിക. ഈ ചിത്രത്തിനു ശേഷമായിരിക്കും പൃഥ്വി -മഞ്ജു ചിത്രമുണ്ടാകുക.

shortlink

Related Articles

Post Your Comments


Back to top button