Uncategorized

ഗ്രേറ്റ്‌ ഫാദറിനെക്കുറിച്ച് പൃഥ്വിരാജ്

നവാഗതനായ ഹനീഷ് അദേനി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ്‌ ഫാദര്‍ നാളെ പ്രദര്‍ശനത്തിനെത്തുന്നു. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ്‌ ഫിലിംസാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം

മലയാള സിനിമയിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തിലും കഴിവുള്ള പുതു മുഖ സംവിധായകരുടേയും ഒരു പിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നത്.. അതിന് വേണ്ടി ആഗസ്റ്റ് സിനിമയും ആഗസ്റ്റ് സിനിമാ ഫാമിലി അംഗങ്ങളും കഴിയുന്നത്ര പങ്ക് വഹിച്ചിരുന്നു…
അതിന്റെ തുടർച്ചയെന്നോണം ഒരു പുത് മുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങൾ നാളെ മലയാള സിനിമയ്ക് സമ്മാനിക്കുന്നു ..
മലയാളിയുടെ മെഗാ താരം മമ്മൂട്ടിയുടെ കൂടെ പ്രിയ താരങ്ങളായ ആര്യയും സ്നേഹയും പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ” ദി ഗ്രേറ്റ് ഫാദർ പൂർണമായും എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കും. ആഗസ്റ്റ് സിനിമയ്ക്‌ ഇതുവരെ തന്ന പിന്തുണയും പ്രാർത്ഥനയും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
ടീം ആഗസ്റ്റ് സിനിമ ഫാമിലി

shortlink

Related Articles

Post Your Comments


Back to top button